Thursday, September 07, 2006

ഓണം.... കണ്ണൂര്‍ മോഡല്‍

‍ലോകം മുഴുവന്‍ വെജിറ്റേറിയന്‍ ഓണം ആഘോഷിച്ചല്ലൊ... എന്നാല്‍ ഉത്തര മലബാറുകാര്‍ (എല്ലാവരും എന്നു പറയുന്നില്ല) നോണ്‍ വെജിറ്റേറിയന്‍ ഓണമാണു വര്‍ഷങ്ങളായി അഘോഷിച്ചു വരുന്നത്‌. കണ്ണൂരും പരിസരങ്ങളിലും ഓണത്തിനു ഏറ്റവും കൂടുതല്‍ ചിലവാകുന്നതു ചിക്കനും ആട്ടിറച്ചിയും ആണ്‌. കള്ളിന്റെ കാര്യം പറയാനേയില്ല.. ഒരു പക്ഷെ ഇറച്ചിയും മീനുമൊക്കെ തീന്മേശയിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത വിഭവങ്ങളായി മാറിയതുകൊണ്ടായിരിക്കാം..

9 comments:

prapra said...

പാട്യം ശ്രീനിയും ഇത് പറയുന്നത് കേട്ടു.

ഉമേഷ്::Umesh said...

ഉണ്ടു കഴിഞ്ഞു പറഞ്ഞാല്‍ മതി ഉണ്ണിക്കൃഷ്ണാ, ഞങ്ങള്‍ വെയിറ്റു ചെയ്യാം. അല്ലെങ്കില്‍ വായിലുള്ളതു തുപ്പിക്കളഞ്ഞിട്ടു പറയൂ :)

കരീം മാഷ്‌ said...

അതോണ്ടാ മാമുക്കോയ ഒരു സിനിമായില്‍ ചോദിക്കുന്നുണ്ട്‌
ഈ ഓണത്തിന്നെങ്കിലും നിങ്ങള്‍ക്കു കോയിബിരിയാണി വെച്ചൂടടാ പഹയന്മാരെ?
വല്ലാത്തൊരു കണ്ണൂര്‍ക്കാര്‌

nerampokku said...

ഇതു കലക്കി കണ്ണൂരാനെ;ഇതു നമ്മള്‍ കണ്ണൂര്‍ സ്റ്റ്‌യില്‍ ഓണം

പാച്ചു said...

ഈ നൊണ്‍ വെജ്‌ എന്നൊക്കെ പരെണതു അല്‍പം വ്യത്യാസം ഒള്ള കാര്യമാണു.

ഉദാ: ബംഗാളിലെ ബ്രാഹ്മിന്‍സ്‌ മീന്‍ കഴിക്കും.

അത്‌ പൊലെ കാഷ്മീരി ബ്രാഹ്മിന്‍സ്‌ എറച്ചി കഴിക്കും.
കാരണം ഇതൊന്നുമില്ലതെ അവിടെ കഴിയുക അല്‍പം ബുധ്‌ധിമുട്ടാ..

ഇവിടെ നമുക്കു സുഖകരമായ പ്രകൃതിയും ധാരാളം ഫുഡ്ഡും ഉള്ളപ്പൊ ബ്രാഹ്മണത്തം പറയാം.

വാളൂരാന്‍ said...

വെജിറ്റേറിയനായിരിക്കണമെന്നുള്ളവര്‍ക്ക്‌ ഒരുവിധം എവിടെചെന്നാലും പറ്റും. വളരെ ചുരുക്കം അവസരങ്ങളിലേ പെട്ടുപോകാറുള്ളു. എന്നാലും വെജ്‌ ഒരു സുഖാണെയ്‌....

കുട്ടിച്ചാത്തന്‍ said...

നോണ്‍ വെജില്ലാതെ പിന്നെ ഞമ്മളെങ്ങനെ ശെരിയായ കണ്ണൂര്‍ക്കാരാവും

വിനയന്‍ said...

കണ്ണൂ......

ഓണം വെജ് ആയാലും നോണ്‍ വെജ് ആയാലും കെങ്കേമമാകണം.അല്ലാതെന്ത് ഓണം.പിന്നെ നാടോടുമ്പോള്‍ നടുവെ ഓടണം എന്നാണല്ലോ.അതങ്ങനെ അങ്ങട് നടക്കട്ടെ, ല്യേ.

Peelikkutty!!!!! said...

കോയിയും സ്രാവും ഇല്ലാണ്ട് മ്മക്കെന്ത് ഓണം!

qw_er_ty