Friday, December 29, 2006

പുതുവത്സരത്തില്‍ നമ്മെ കാത്തിരിക്കുന്നത്

2006ന് യാത്രമൊഴി ചൊല്ല്ലി 2007 സമാഗതമാകുമ്പോള്‍ നമ്മെ കാത്തിരിക്കുന്നതെന്താണ്. 2006ന്റെ ബാക്കിപത്രമെന്താണ്? സദ്ദാം ഹുസ്സൈനെ ഇറാഖിലെ പാവ ഭരണകൂടം തൂക്കികൊന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏതു വിധത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്??? സൌദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ അമേരിക്കന്‍പടയെ വിന്യസിക്കപ്പെടുമെന്നത് ഏകദേശം ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. വരും നാളുകള്‍ ആഗോളതലത്തില്‍ അശാന്തിയുടേതാകുമെന്നതില്‍ സംശയമില്ല.

ഇന്നലെ ദില്ലിക്കടുത്ത നോയ്ഡയിലെ ഒരു വീട്ടില്‍ നിന്നും നിരവധി കുട്ടികളുടെ ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പ്രസ്തുത പ്രദേശത്ത് നിന്നും ഏകദേശം 35ഓളം കുട്ടികളെ പ്രത്യേകിച്ചും പാവപ്പെട്ട തൊഴിലാളികളുടെ കുട്ടികളെ കാണാതായിട്ടും നാളിതുവരെ പോലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നും അറിയുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം വെളിച്ചത്തു വന്നിരിക്കുന്നത് പുതുവര്‍ഷം വന്നെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ്.

കരള്‍ പിളര്‍ക്കുന്ന ഇത്തരം കാഴ്ചകളുമായ് എങ്ങിനെ നവവത്സരത്തെ നാം സന്തോഷപൂര്‍വ്വം എതിരേല്‍ക്കും???? എങ്കിലും ബൂലോഗത്തിലെ മുഴുവന്‍ ബ്ലോഗര്‍മാര്‍ക്കും (ബ്ലോഗിനിമാര്‍ക്കും അങ്ങിനെ വേണോ?) നവവത്സരം സന്തോഷവും, സമൃദ്ധിയും, ശാന്തിയും നിറഞ്ഞതാകട്ടെ.....

7 comments:

കണ്ണൂരാന്‍ - KANNURAN said...

"പുതുവത്സരത്തില്‍ നമ്മെ കാത്തിരിക്കുന്നത്"
ഒരു ചെറു പോസ്റ്റ്...

സു | Su said...

നല്ല പ്രതീക്ഷകളാണ് എന്നും മുന്നോട്ട് നയിക്കുന്നത്. വെളിച്ചം കാണുമെന്ന പ്രതീക്ഷയാണ് കൂരിരുട്ടിലൂടെ കൈയും വീ‍ശി നടക്കാന്‍ പ്രേരിപ്പിക്കുന്നത്.

നമ്മുടെ നാട്, നല്ല നാടാവും എന്ന പ്രതീക്ഷയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാം.

പുതുവത്സരാശംസകള്‍.

Anonymous said...

തല ചായ്ക്കാന്‍ ഒരിടം തേടി അലയുന്ന അഭയാര്‍ത്ഥികള്‍ ഒരുപാടുണ്ട്-ശാന്തി, സ്നേഹം, കരുണ...

/*നവവത്സരാശംസകള്‍*/

വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

ഇട്ടിമാളു അഗ്നിമിത്ര said...

ഇതെന്തിനാ മാഷെ .. ഇത്ര വലിയ കാത്തിരിപ്പ്.. ഇതൊക്കെ തന്നെയാ വരാന്‍ പോവുന്നെ... കേട്ടിട്ടില്ലെ..പണ്ടൊരാള്‍ പറഞ്ഞത്... സംഭവാമി യുഗേ യുഗേ... അതിനെ ഒന്നു മോഡിഫൈ ചെയ്താല്‍ മതി...ഒക്കെ ശരിയാവും

G.MANU said...

കണ്ണൂരാനെ സമയം ഉണ്ടെങ്കില്‍ ഒന്നു കടക്കണെ... കണ്ണു - ഊരാനല്ല കേട്ടൊ

briviharam.blogspot.com

Anonymous said...

പ്രിയ സുഹൃത്തെ, നല്ല സമൂഹം,നല്ല രാഷ്ട്രീയം,നല്ല സര്‍ക്കാര്‍,നല്ല കുടുംബം,നല്ല മക്കള്‍,നല്ല സൌഹൃദം, അങ്ങിനെയങ്ങിനെ ഒരുപാട് നല്ലതുകള്‍കള്‍ക്ക് വെണ്ടിയും നല്ല നാളേക്കു വേണ്ടിയും നമുക്കു നല്ല പ്രതീക്ഷകള്‍ പങ്കു വെക്കാം....
സസ്നേഹം, കെ.പി.എസ്.