Sunday, June 10, 2007

നെല്ലിയാമ്പതിയിലേക്കൊരു യാത്ര

കഴിഞ്ഞ ശനിയാഴ്ച നെല്ലിയാമ്പതിയിലേക്കൊരു യാത്ര പുറപ്പെട്ടു. ദെല്‍ഹിയിലെ പഴയ കൂട്ടുകാര്‍ നാട്ടിലെത്തിയപ്പോള്‍ എവിടെയെങ്കിലും ഒരു യാത്ര വേണമെന്നാഗ്രഹിച്ചു. അങ്ങിനെ നെല്ലിയാമ്പതിയിലേക്കു പുറപ്പെട്ടു. പാലക്കാട്ട് നിന്നും രാവിലെ 9 മണിക്കു യാത്ര തിരിച്ചു. നെന്മാറ ഫോറസ്റ്റ് ഓഫീസിലെ സുഹൃത്തിനെയും കൂട്ടി യാത്രയാരംഭിച്ചു. അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍....


മാമ്പാറയില്‍ നിന്നുള്ള ദൃശ്യം... താഴെ നിന്നും മേഘങ്ങള്‍ ഉയര്‍ന്നു വരുന്ന വിസ്മയ കാഴ്ച...ഈ 2 ചിത്രങ്ങള്‍ സീതാര്‍കുണ്ട്.... അവിടെ നിന്നും നോക്കിയാല്‍ പാലക്കാടു മുഴുവന്‍ കാണാം... നേരെ താഴെ നെന്മാറയും, കൊല്ലങ്കോടും......


ഇതു കേശവന്‍ പാറ....ഇതു പോത്തുണ്ടി ഡാം......

മാമ്പാറയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ജീപ്പിനു മുന്നില്‍ അപ്രതീക്ഷിതമായി ഒരു കടുവ... ക്യാമറയില്‍ കൈവെക്കും മുമ്പേ അവന്‍ എത്തേണ്ടിടത്തെത്തിയിരുന്നു!!!

തിരിച്ചു കുന്നിറങ്ങുമ്പോള്‍ ഓര്‍ക്കാനൊത്തിരി ഓര്‍മ്മകളുമായി.....

(മുന്‍ കൂര്‍ ജാമ്യം: സുഹൃത്തിന്റെ ക്യാമറയിലെടുത്ത ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ചൊരു കുന്തവുമെനിക്കറിയില്ല)

35 comments:

KANNURAN - കണ്ണൂരാന്‍ said...

ശനിയാഴ്ച നെല്ലിയാമ്പതിയിലേക്കൊരു യാത്ര പുറപ്പെട്ടു.അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍....

ഇട്ടിമാളു said...

ആഹാ... അവിടെ കടുവയുണ്ടോ....ആ മേഘങ്ങള്‍ ഒന്നു തൊടാന്‍ തോന്നുന്നു.....

ഉണ്ണിക്കുട്ടന്‍ said...

നെല്ലിയാമ്പതി ഇത്ര മനോഹരമാണോ..? ഫോട്ടോകളും ഉഗ്രന്‍ !
ഏതായാലും കടുവ കൈ വെക്കാഞ്ഞതു നന്നായി.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

:) അത് ശരി..! മാഷേ ഈ ഫോട്ടോ പടം ഫ്ലിക്കറില്‍ ഇല്ലാ ട്ടോ..! എന്തായാലും ഇവിടെ കണ്ടു.. :)

SAJAN | സാജന്‍ said...

nice pictures kannuraan:)

മൂര്‍ത്തി said...

പൊതുവേ നെല്ലിയാമ്പതിയുടെ ഫോട്ടോകള്‍ എവിടേയും അധികം കാണാറില്ല..സീതക്കുണ്ടില്‍ നിന്നു നോക്കിയാല്‍ മധുര കാണാം എന്ന് കേട്ടിരുന്നു. ശരിയാണോ?

word verification ആവശ്യമോ? (xoaflnda)

KANNURAN - കണ്ണൂരാന്‍ said...

ഇട്ടിമാളു: എനിക്കും തോന്നി തൊടാന്‍...പക്ഷെ തൊടാന്‍ പോയാല്‍ എല്ലാം കൂടി ഒരു ചാക്കിലിട്ടു കൊണ്ടു പോരേണ്ടിവരുമെന്നാ കൂടെയുണ്ടായിരുന്ന ഗൈഡ് പറഞ്ഞത്.

ഉണ്ണിക്കുട്ടന്‍: അതിമനോഹരം... ഫോട്ടോയേക്കാളെത്രയോ അധികം സുന്ദരം.

ആല്പ്പുഴക്കാരന്‍: ഫ്ലിക്കര്‍ ശരിയായല്ലോ...

സാജന്‍: നന്ദി സന്ദര്‍ശനത്തിനും കമന്റിനും.

മൂര്‍ത്തി: സീതാര്‍കുണ്ട് വ്യു പോയന്റില്‍ നിന്നും നോക്കിയപ്പോള്‍ മലമ്പുഴ വരെ കണ്ടു. കാര്‍മേഘങ്ങള്‍ കൂടുതലായിരുന്നതു കൊണ്ട് അതിലപ്പുറം കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

ശാലിനി said...

നെല്ലിയാമ്പതിയേകുറിച്ച് കേട്ടിട്ടേയുള്ളൂ. മേഘങ്ങള്‍ താഴെ നിന്നും ഉയര്‍ന്നുവരുന്ന കാഴ്ച നന്നായിരിക്കുന്നു.

ikkaas|ഇക്കാസ് said...

പടങ്ങളും വിവരണവും നന്നായി കണ്ണൂരാനേ..
ഒരിക്കല്‍ ഞാനും പോകും അവിടെ :)

കുട്ടമ്മേനൊന്‍::KM said...

നല്ല പടങ്ങള്‍.
(ഓടോ : നെല്ലിയാമ്പതിയില്‍ വല്ല റിസോര്‍ട്ടുമുണ്ടോ ? ഇടിച്ചു നിരത്താനൊന്നുമല്ല. അവിടെ മുമ്പ് താമസ സൌകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അതോണ്ട് ചോദിച്ചതാ..)

ദില്‍ബാസുരന്‍ said...

പടങ്ങള്‍ കൊള്ളാം. നല്ല സ്ഥലം തന്നെ.

kumar © said...

രണ്ടാഴ്ചമുന്‍പ് ഞങ്ങളും ഉണ്ടായിരുന്നു, രണ്ടി ദിവസം. അതൊക്കെ ഒരു പോസ്റ്റ് ആക്കി മാറ്റാനായി പകുതി തയ്യാറാക്കി വച്ചിരുന്നു.
ഇനി ഇപോള്‍ അതിനു പ്രസക്തിയുണ്ടോ എന്നറിയില്ല.

qw_er_ty

Dinkan-ഡിങ്കന്‍ said...

നല്ല പടംസ് :)

KANNURAN - കണ്ണൂരാന്‍ said...

ശാലിനി: വളരെ സുന്ദരമായ കാഴ്ച തന്നെയായിരുന്നു അത്. ലോകത്തിന്റെ നെറുകയിലെത്തിയപോലെ...

ഇക്കാസ്: അടുത്ത യാത്ര അങ്ങോട്ടേക്കാകട്ടെ.

കുട്ടന്മേനോന്‍: അവിടെ നിരവധി റിസോര്‍ട്ടുകളുണ്ട്. ഞങ്ങള്‍ താമസിച്ച റിസോര്‍ട്ടിന്റെ വിലാസം ഇതാ...
Greenland Farm Houses, Palagapandy, Nelliyampathy-678511
Tel: 04923 246245, 46, 66

മാനേജറായ തൃശ്ശൂര്‍ക്കാരന്‍ മാര്‍ട്ടിന്റെ മോബൈല്‍ നമ്പര്‍: 9446511264
നല്ല ഭക്ഷണവും താമസ സൌകര്യവുമാണിവിടെ. കൂടാതെ മാമ്പാറയിലേക്ക് ജീപ്പ് സഫാരി ഒരുക്കിത്തന്നതും അവരാണ്.

ദില്‍ബു, ഡിങ്ക്സ്: നന്ദി.

കുമാര്‍ജി: ഇതെന്തു പോസ്റ്റ്. ഞാന്‍ പെട്ടെന്ന് തട്ടിക്കൂട്ടിയിട്ടതല്ലെ. കുമാര്‍ജിയുടേത് പോരട്ടെ. ഈ പോസ്റ്റ് കൊണ്ട് കുമാര്‍ജിയുടെ പോസ്റ്റിന്റെ പ്രസക്തി ഒട്ടും കുറയില്ല, ഉറപ്പാണ്.

സപ്ന അനു ബി. ജോര്‍ജ്ജ് said...

നെല്ലിയംപതിക്ക് ഇത്ര മനോഹാരിതയുണ്ടെന്ന് താങ്കളുടെ ഈ ഫോട്ടോകളില്‍ നിന്നൂ മനസ്സിലായി, ഉഗ്രന്‍ എന്നു പറഞ്ഞാല്‍ പോര, അത്യുഗ്രന്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
കണ്ണൂരാന്‍ ചേട്ടോ ഇപ്പോ പാലക്കാടാണോ?

ചാത്തനും പോണംന്ന് ഒരുപാട് ആഗ്രഹോള്ള സ്ഥലാ നെല്ലിയാമ്പതി.

മെലോഡിയസ് said...

കുമാര്‍ജിയുടെ പോസ്റ്റില്‍ നിന്ന് ഇങ്ങോട്ട് ചാടിയതാ..ചാട്ടം നിരാശപ്പെടുത്തിയില്ലാ. ;)
നല്ല ചിത്രങ്ങള്‍ കണ്ണൂരാനേ..ഒരുപാട് ഇഷ്ട്ടപ്പെട്ടു.

അരീക്കോടന്‍ said...

I could see only two photoes, but decided to visit once in near future.

അരീക്കോടന്‍ said...

Ok saw full, fantastic photoes

പൊതുവാള് said...

കുമാര്‍ജിയുടെ പോസ്റ്റ് ഇങ്ങോട്ട് വഴി കാണിച്ചു

കണ്ണൂരാനേ:)
നിരാശപ്പെടേണ്ടി വന്നില്ല
നല്ല ചിത്രങ്ങളും വിവരണവും.

KANNURAN - കണ്ണൂരാന്‍ said...

സ്വപ്ന: അതെ മനോഹരമായ സ്ഥലമാണ്, എന്തായാലും/എന്നായാലും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം...

ചാത്താ: കണ്ണൂരില്‍ തന്നെയാ... പക്ഷെ പാലക്കാട് വഴിയല്ലെ അങ്ങോട്ടു പോകാന്‍ പറ്റൂ...

മെലഡിയസ്, പൊതുവാള്‍: കുമാറിന്റെ പോസ്റ്റ് വഴി ഇവിടെ എത്തിയല്ലെ.. നന്ദി..

അരീക്കോടന്‍: മാഷെ എന്തായാലും പോകണം..

saptavarnangal said...

കണ്ണുരാന്‍,
നെല്ലിയാമ്പതിയുടെ സൌന്ദര്യം ഇവിടെ പിടിച്ചിട്ടതിന് നന്ദി!

പോയി കാണുവാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നെല്ലിയാമ്പതി.

Manu said...

ഹൌ..കിടുകിടുക്കം പടംസ് മാഷെ... ഞാന്‍ ആ മാറ്റര്‍ വായിക്കാന്‍ പോണേയുള്ളൂ‍... എന്നാലും ഇങ്ങനെ കൊതിപ്പിക്കല്ലേ നാടിന്റെ ഭംഗി കാണിച്ച്

തറവാടി said...

കണ്ണൂരാനെ ,

പോയിട്ടില്ലിതുവരെ ഇവിടെ , ഇപ്രാവശ്യം നാട്ടില്‍പോകുമ്പോള്‍ പോകണമെന്നു കരുതുന്നു :)

KANNURAN - കണ്ണൂരാന്‍ said...

സപ്തവര്‍ണ്ണങ്ങള്‍, മനു, തറവാടി: തീര്‍ച്ചയായും ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലങ്ങളില്‍ നെല്ലിയാമ്പതി ഉള്‍പ്പെടുത്തണം. ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിന് പ്രത്യേകം നന്ദി.

അപ്പു said...

ഹായ്.എന്താ ഭംഗി കണ്ണൂരാനേ...
എനിക്കും അവിടെയൊന്നു പോകണം

Sul | സുല്‍ said...

സുന്ദരം മനോഹരം.
:
-സുല്‍

ചക്കര said...

boootiful :)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

വളരെ മനോഹരമായ ദൃശ്യങ്ങള്‍ തന്നെ ! ഇതുവരെയായും കാണാന്‍ കഴിയാതിരുന്നതില്‍ നഷ്ടബോധം തോന്നുന്നു ..

KANNURAN - കണ്ണൂരാന്‍ said...

അപ്പു, സുല്‍, ചക്കര, സുകുമാരേട്ടന്‍: നന്ദി, വൈകിയാണെങ്കിലും സന്ദര്‍ശനത്തിന്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്.

bhoomiputhri said...

കണ്ണൂരാന്റെ ബ്ലോഗില്‍ വായിക്കാന്‍ ധാരാളം!
വീണ്ടും വരും ആസ്വദിച്ചു വായിക്കാന്‍.
ഇന്നൊന്നു പരിചയപ്പെടാ‍നായി എത്തിനോക്കിയതാണ്‍

പാച്ചു said...

മാഷെ, അടിപൊളി പടങ്ങള്‍, അഭിനന്ദനങ്ങള്‍

കൃഷ്‌ | krish said...

ഇതു കാണാന്‍ വിട്ടുപോയതാ.
നല്ല മനോഹര ദൃശ്യങ്ങള്‍. 3,4,5 ചിത്രങ്ങള്‍ കിടിലന്‍.

a.sahadevan said...

the pic of pothundi dam reminds me of painting by salavador dali
sahadevan

meniscus said...

Kannurane,

Nelliyambathi drishyangal nannayi camarayil pakarthiyirikunnu, camera swantham allayirikkam pakshe chithrangal edukuvan ariyilla ennu paranghathilude oru nunayan koodi kannuril undayirikkunnu. kazhiyumengil orikkal kudachadri malakalil chellu avide oru rathri thanganam.