Saturday, September 22, 2007

കുളി

എടുത്തു ‘ചാട്ടം’






ജലസമാധി












13 comments:

കണ്ണൂരാന്‍ - KANNURAN said...

രണ്ടു കുളിപ്പടം....

കുഞ്ഞന്‍ said...

കുട്ടിക്കാലം ഓര്‍മ്മ വരുന്നു...

ആരും കാണാതെ തോട്ടില്‍ പോക്കും,തിരിച്ചു വരുമ്പോള്‍, ശിക്ഷയെന്ന രീതിയില്‍ ഒരു നേരത്തെ ആഹാരം റദ്ദ്,പിന്നെ രാത്രി വരെ വീടിന്റെ വാതിക്കല്‍ നില്‍ക്കുകയും വേണം, എന്നാലും എനിക്കു നാണം വന്നില്ല,പക്ഷെ വീട്ടുകാര്‍ക്കു വന്നു

മനോജ് കുമാർ വട്ടക്കാട്ട് said...

ആ ചാട്ടവും ആ കിടപ്പും ഒക്കെ കാണുമ്പോള്‍ അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്.

(നീന്തല്‍ ശരിക്ക് വശമില്ലേയ്)

Vish..| ആലപ്പുഴക്കാരന്‍ said...

hi hi hi hi.... എനിക്കു വയ്യായേ.. ശ്..ശ്.. കഴിഞ ഞായറാഴ്ച്ചകൂടി ഞാന്‍ അമ്പലക്കുളത്തില്‍ ചാടിയതേ ഒള്ളു.. :)

വേണു venu said...

ചിത്രങ്ങളില്‍‍ ഒത്തിരി ഓര്‍മ്മകളും കുളിക്കുന്നു.:)

കണ്ണൂരാന്‍ - KANNURAN said...

കുഞ്ഞന്‍, പടിപ്പുര, ആലപ്പുഴക്കാരന്‍, വേണു: സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി.

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
കുറുമാന്‍ said...

അയ്യോ ഈ കുളിസീന്‍ കണ്ടപ്പോഴാ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കുളത്തിലും, പുഴയിലുമൊന്നും നീന്തി കുളിച്ചില്ല എന്നോര്‍മ്മവന്നത്. നഷ്ടപെട്ടു....ഇനി ജനുവരിയിലാകാം.

krish | കൃഷ് said...

അദ്ദ്യത്തെ പടത്തില്‍ എടുത്ത് ചാട്ടം കൊള്ളാം.

കണ്ണൂരാന്‍ - KANNURAN said...

കുറുമാന്‍, കൃഷ്: നന്ദി, കുളികാണാന്‍ വന്നതിന്... :)

അനിലൻ said...

പയ്യന്നൂരമ്പലക്കുളത്തീല്‍ ഇറങ്ങിയിട്ടുണ്ട്, പൊതുവാളുടെ ഹോട്ടലില്‍നിന്ന് അത്താഴം കഴിച്ച് അമ്പലക്കുളത്തിനരികിലൂടെ നടന്ന് രവിമാഷുടെ സിറ്റിപ്രിന്റേഴ്സിനടുത്തുള്ള താമസസ്ഥലത്തേയ്ക്ക് നടന്നിരുന്നത് പൂര്‍വ്വജന്മത്തിലാണെന്നു തോന്നും ചിലപ്പോള്‍.

കുളത്തില്‍ കുത്തിമറിഞ്ഞിരുന്നത് സ്വപ്നമായിരുന്നിരിക്കും.

Ziya said...

കണ്ണൂരാനേ, കലക്കന്‍ പടങ്ങള്‍ തന്നെ...
ഓര്‍മ്മയില്‍ കുളിരു നിറച്ച ചിത്രങ്ങള്‍...

അപ്പളേ, നമ്മക്കൊരു കുളിസീന്‍ യൂണിയന്‍ ഒണ്ടാക്കിയാലോ?

Unknown said...

ഒരു ഗൃഹാതുരത്വം ഉണര്‍തുന്ന‍ ദൃശ്യങ്ങള്‍! നന്നായിരിക്കുന്നു...തൊടിയും, കുളവും, നീന്തലും, ഒരു കുട്ടിക്കാലത്തിന്റെ സ്മരണകളിലേക്കു ഒരു എടുത്തു ചാട്ടം! അനുമോദനങ്ങള്‍! കുഞ്ഞുബി