Tuesday, October 02, 2007

ബ്ലോഗിംഗ് - മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറി

മുഖ്യധാരാ മാധ്യമങ്ങള്‍ ബ്ലോഗിംഗിനെ ഗൌരവത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ നല്ലൊരു ലേഖനം വന്നതിനുശേഷം ഒരു പാട് നവബ്ലോഗര്‍മാര്‍ രംഗത്തെത്തുകയുണ്ടായി. ബ്ലോഗുകളെ കുറിച്ച് കഴിഞ്ഞ മാസം മാധ്യമം വാരികയിലും, സമകാലിക മലയാളം വാരികയിലും രണ്ടു നല്ല ലേഖനങ്ങളും വരികയുണ്ടായി. കഴിഞ്ഞ മാസം മാതൃഭൂമി വരാന്തപ്പതിപ്പില്‍ വിക്കി മലയാളത്തെക്കുറിച്ചും മുഴുനീള ഫീച്ചര്‍ വരികയുണ്ടായി.

അതിനാക്കളുപരി ഇത്തവണ മാതൃഭൂമി കവര്‍സ്റ്റോറി തന്നെ എഴുതിയിരിക്കുന്നു. കൂടാതെ വിശാലന്റെയും, വി.കെ.ആദര്‍ശിന്റെയും, കുറിഞ്ഞി ഓണ്‍‌ലൈനിലെയും, റാം മോഹന്‍ പാലിയത്തിന്റെയൂം പോസ്റ്റുകള്‍, ബ്ലോഗ് ട്യൂറ്റോറിയല്‍ എന്നിവയും.. വായനക്കു പകരം ബ്ലോഗന എന്നൊരു പുതിയ വാക്കും ഉണ്ടായിരിക്കുന്നു...

1. ഇതാ കവര്‍



2. ഇതു വിശാലനുമായി മനില സി.മോഹന്‍ ഓണ്‍‌ലൈനില്‍ നടത്തിയ ഇന്റര്‍വ്യൂ.. ബ്ലോഗിംഗ്, ജനാധിപത്യം, മാധ്യമം.. ഇവിടെ മുഴുവന്‍ അഭിമുഖവും വായിക്കാം എന്റെ ഉപാസന സ്കാന്‍ ചെയ്തു പോസ്റ്റിയത്...


3. വിശാലന്റെ ഒരു സെപ്തംബര്‍ 16ന്റെ ഓര്‍മ്മക്ക് ‍


4. വി.കെ ആദര്‍ശിന്റെ ബ്ലോഗിംഗ്‌ - മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവ വഴിയിലൂടെ


5. വി.കെ.ആദര്‍ശീന്റെ വരൂ നമുക്ക് ബ്ലോഗിംഗ് തുടങ്ങാം... അതു ബ്ലോഗില്‍ കാണാനില്ല.. ബ്ലോഗിംഗിനെക്കുറിച്ച് നാല്ലൊരു സചിത്ര ടൂറ്റോരിയലാണിത്. പക്ഷെ മലയാളം എഴൂത്തുപകരണങ്ങളെക്കുറിച്ച് ഇതില്‍ വേണ്ടത്ര പ്രതിപാദിച്ചു കാണുന്നില്ല. അതു കൂടി ഉണ്ടായിരുന്നേല്‍ പെര്‍ഫെക്ട് ആയേനെ..

6. കുറിഞ്ഞി ഓണ്‍‌ലൈനിലെ ചാരായ നിരോധനവും കണ്ടുപിടുത്തങ്ങളും


7. റാം മോഹന്‍ പാലിയത്തിന്റെ മാര്‍കേസിന്റെ മലയാളി പിതാവ്


ഇത്തവണത്തെ മാതൃഭൂമി ശരിക്കും ബ്ലോഗ് ഭൂമിയായിരിക്കുന്നു.... നമുക്കഭിമാനിക്കാം... മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ യൂണികോ‍ഡിന്റെയും, ബ്ലോഗിന്റെയും വഴിയെ വരുന്നു...

ഒരൊറ്റ സ്വകാര്യദു:ഖം മാത്രം.. നമ്മുടെ വക്കാരിയെ മാതൃഭൂമി പക്കാരിയാക്കി കളഞ്ഞു... മാതൃഭൂമിക്ക് കാക്കത്തൊള്ളായിരം ഇമ്പോസിഷന്‍ (കട: വക്കാരി)

19 comments:

കണ്ണൂരാന്‍ - KANNURAN said...

ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ശരിക്കും ബ്ലോഗ് ഭൂമിയായിരിക്കുന്നു.... നമുക്കഭിമാനിക്കാം... മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ യൂണികോ‍ഡിന്റെയും, ബ്ലോഗിന്റെയും വഴിയെ വരുന്നു...

Vish..| ആലപ്പുഴക്കാരന്‍ said...

ഹി ഹി ഹി ഹി ഹി.. ഞാനും വാങ്ങും ഒരു കോപ്പി..


:)

കുട്ടിച്ചാത്തന്‍ said...

മൊത്തം കുത്തിയിരുന്നു വായിച്ചിരുന്നു. നാട്ടീന്നു സ്കാനാനും ബ്ലോഗാനും ഒന്നും പറ്റാഞ്ഞതില്‍ ഉള്ള വിഷമം മാറി. :)

ഇട്ടിമാളു അഗ്നിമിത്ര said...

ഞാന്‍ വാങ്ങി... വായിച്ചില്ല.. (ഓഫീസില്‍ വാരിക വായന നടക്കില്ല)

ശ്രീ said...

:)

ശെഫി said...

ലേഖനങ്ങള്‍ വന്നിട്ടുണ്ടെന്നറിനിജിരുന്നു. ഇവിടെ ജിദ്ദയില്‍ പുതിയ ലക്കം എത്തിയിട്ടില്ല . എത്തിയാലുടനെ വാങ്ങി വായിക്കും

G.MANU said...

great

ഹരിശ്രീ said...

കൊള്ളാം

കുഞ്ഞന്‍ said...

മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങിക്കാതെ തന്നെ എല്ലാം വായിക്കാന്‍ പറ്റി,, താങ്ക്യൂ...

myexperimentsandme said...

ങാ...ഹാ... എന്നെ പക്കാരിയാക്കിയല്ലേ... കരക്കാരിയും പ കരക്കാരിയും കറ വക്കാരിയും ഒന്നുമാക്കിയില്ലല്ലോ :)

മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓണ്‍ലൈനായി കിട്ടുമോ? കേരള കൌമുദി അവരുടെ പയര്‍, ചീര, കുമ്പളം ഇവയൊക്കെ ഓണ്‍ലൈനായി കൊടുക്കുന്നതുപോലെ :)

നവമാധ്യമത്തിന്റെ സാധ്യതകള്‍ മാതൃഭൂമി നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് തോന്നുന്നു. നല്ലത്. എല്ലാം കൂടി ഒരിടത്തിട്ട കണ്ണൂരാന് നന്ദി. വിശാലന്റെ ഇ-അഭിമുഖം (ഇഭിമുഖം) വായിച്ചിരുന്നു-ഉപാസന വഴി.

കണ്ണൂരാന്‍ - KANNURAN said...

വായിച്ച് കമന്റിയവര്‍ക്കും, വായിച്ച കമന്റാതെ പോയവര്‍ക്കും നന്ദി.

വക്കാരി: മാതൃഭൂമി ആഴ്ചപ്പതിപ്പിതേവരെ ഓണ്‍‌ലൈന്‍ ആയിട്ടില്ലെന്നു തോന്നുന്നു. സബ്സ്ക്രൈബ് ഓണ്‍‌ലൈനെന്ന് കണ്ടിടത്ത് ക്ലിക്കുമ്പോള്‍
പേജാണ് വരുന്നത്.

myexperimentsandme said...

തന്നെ തന്നെ കണ്ണൂരാനേ, സബ്‌സ്ക്രൈബ് ഓണ്‍ലൈന്‍ എന്ന് കണ്ടപ്പോള്‍ ഞാനുമോര്‍ത്തത് ഓണ്‍ലൈനായി സബ്‌സ്ക്രൈബ് ചെയ്ത് ഓണ്‍ലൈനായി വായിക്കാമെന്നായിരുന്നു. സബ്‌സ്ക്രിപ്ഷന്‍ മാത്രമേ ഓണ്‍ലൈനായുള്ളൂ.

ഉപാസന || Upasana said...

Kannoorane,
Yes details about Mozhi are very limited.
Ithilekke sraddha kshanichchathe nannaayui... thanks
:)
UPAASANA

chithrakaran ചിത്രകാരന്‍ said...

കണ്ണൂരാനെ,
ചിത്രകാരന്‍ ഇപ്പഴാ കണ്ടത്. ഇതു നേരത്തെ കണ്ടിരുന്നെങ്കില്‍ ഇത്രപ്രയാസപ്പെട്ട് ഒരു പൊസ്റ്റ് ചിത്രകാരന് ഇടേണ്ടിയിരുന്നില്ല.
ബ്ലൊഗേര്‍ഴ്സിനെ സഹായിച്ചതല്ലേ... മാതൃഭൂമിക്കു സര്‍ക്കുലേഷന്‍ കൂടിക്കോട്ടെ !

ശ്രദ്ധിച്ചുവോ?...ഇതിലെ ചിത്രം ബ്ലൊഗേഴ്സിനെക്കുറിച്ച് നല്ല പരിഹാസം പരത്തുന്നതാണ്.
ചിത്രകാരന്റെ നിരീക്ഷണം ഇവിടെ വായിക്കാം.

Kuzhur Wilson said...

തന്റെ എഴുത്തിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉള്‍പ്പടെയുള്ള മുഖ്യധാരകളെ ബ്ലോഗിലേക്കു കൊണ്ടു വരികയാണു വിശാല മന്‍സ്ക്കന്‍ ഉള്‍പ്പടെയുള്ളവര്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കത്ത് പോലും എഴുതാത്ത സജീവന്റെ 9 പേജ് അഭിമുഖം ആണു വന്നിരിക്കുന്നത്.

ഇതിന്റെ പുറകില്‍ ബ്ലോഗേഴ്സ് ഉണ്ട്. കലേഷ് ഉണ്ട്. ഒട്ടേറെ പേരുണ്ട്.

എന്റെ കവിതകള്‍ മികച്ചത് എന്ന് പറഞ്ഞാല്‍ അത് അല്‍പ്പത്തം ആകും. എന്നാല്‍ വര്‍ണ്ണ, മത, ലിംഗ വിവേചനം മാധ്യമ രംഗത്ത് ഉണ്ട്. എത്രയോ ചവറുകള്‍ അതിന്റെ പേരില്‍ എന്നും പ്രമുഖ മാധ്യമങ്ങളില്‍ വരുന്നു.


വ്യക്തി പരിചയവും സാമൂഹ്യ പരിചയവും ഉപയോഗിച്ച് എന്റെ കവിതകള്‍ വെളിച്ചം കാണിക്കാന്‍ കുറെ പരിശ്രമിച്ചിട്ടുണ്ട്. പലതും നടന്നില്ല. അതില്‍ വല്ലാത്ത വിഷമവും ഉണ്ട്.


അതിനാല്‍ ഇനി പത്രാധിപര്‍ ആവശ്യപ്പെടാതെ ഞാന്‍ പ്രിന്റ് മീഡിയക്ക് ഒന്നും അയക്കില്ല.

ഈ തീരുമാനത്തിനു ധൈര്യം തന്നത് ബ്ലോഗാണു. അഹങ്കാരമായി തെറ്റിദ്ധരിക്കും എന്നുറപ്പാണു.

അതിലും എത്രയോ കൂടുതലാണു എന്റെ കവിതകള്‍ എന്റെ കവിതകള്‍ അനുഭവിച്ച അവഗണന.

keralafarmer said...

കണ്ണുരാനെ: ഞാന്‍ സ്കാന്‍ ചെയ്തത്‌ ഇവിടെ കാണാം

Raji Chandrasekhar said...

മാതൃഭൂമി ചൊവ്വാഴ്ച രാവിലെ തന്നെ വായിക്കും.
കണ്ണൂരാന്‍ ചെയ്തത് വലിയ ഉപകാരമായി. എപ്പോള്‍ വേണമങ്കിലും ഇനി വായിക്കാമല്ലോ.

കഴൂര്‍- തീരുമാനം നല്ലത്. ഞാന്‍ വായിക്കാറുണ്ട്.

Sapna Anu B.George said...

മാധ്യമങ്ങള്‍ യൂണികോഡിനെയും ബ്ലോഗുകാരെയും വിമര്‍ശനത്തിനിരയാക്കാതെ അംഗീകരിച്ചു തുടങ്ങിയതില്‍ ആശ്വാസം. മാതൃഭൂമി ഒമാനില്‍ എവിടെ കിട്ടും എന്നറിയില്ല. ഇതു പഴയതെങ്കിലും എവിടുന്നെങ്കിലും തപ്പിയെടുത്തു വായിച്ചോളാം. എല്ലാവരെയും അറിയിച്ചതില്‍ കണ്ണൂരാനു നന്ദി.

ഇബ്രാഹിം ചമ്പക്കര said...

ആഴ്ചപ്പതിപ്പ് വായിച്ചു. എന്നെപ്പോലെയുള്ളവര്‍ക്ക് പുതിയ ഒരു ആശയവിനിമയ മാര്‍ഗം കൂടി ലഭിച്ചു. ഞാനും തുടങ്ങി ഒരു ബ്ലോഗ്.http://chakkamullu.blogspot.com/ എന്നാണ് URL.ബ്ലോഗ് സന്ദര്‍ശനവും ആരംഭിച്ചു.ഒരു നല്ല ആശയവിനിമയോപാധിയാണ് ബ്ലോഗ്