Wednesday, December 12, 2007

കുളം

കുളങ്ങള്‍...

പല തരത്തിലുള്ള കുളങ്ങള്‍ കണ്ടിട്ടുണ്ട്. ചെറുതും വലുതുമായ ഒട്ടനവധി കുളങ്ങള്‍...

വലിയ കുളങ്ങളെ ഞങ്ങളുടെ നാട്ടില്‍ ചിറയെന്നു വിളിക്കും... ചിറക്കല്‍ ചിറ, തളിപ്പറമ്പ് ചിറ, ചെറുകുന്ന് ചിറ ഒക്കെ കാണേണ്ടവയാണ്. ഏക്കര്‍ കണക്കിനു സ്ഥലത്തു പരന്നൂ കിടക്കുന്നവയാണ് ഇവയെല്ലാം.

പെരളശ്ശേരി അമ്പലത്തിലെ (പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം) കുളം വളരെ വ്യത്യസ്തമാണ്. ഇങ്ങനെ ഒരു കുളം മറ്റെവിടെയും കണ്ടിട്ടില്ല. തുലാ മാസ സംക്രമത്തിനു കാവേരി നദിയിലെ ജലം ഇവിടെ എത്തുമെന്നാണ് വിശ്വാസം.



2006ല്‍ എടുത്ത ഒരു ഫോട്ടോ പോസ്റ്റുന്നു, ഫോട്ടോ ശരിയായിട്ടില്ല, കുളമാണ്...

കുളങ്ങളെക്കുറിച്ച് ശ്രീ.എ.സഹദേവന്‍ എഴുതിയ ലേഖനം ഇവിടെയും ശ്രീ.ഹനീഷ്.കെ.എം.എഴുതിയ കവിത ഇവിടെയും വായിക്കാം

48 comments:

കണ്ണൂരാന്‍ - KANNURAN said...

2006ല്‍ എടുത്ത ഒരു ഫോട്ടോ പോസ്റ്റുന്നു. പെരളശ്ശേരി അമ്പലത്തിലെ കുളം...

ശ്രീ said...

ഓ... ചില ചലച്ചിത്രങ്ങളിലെല്ലാം ഗാന രംഗങ്ങളില്‍‌ കാണിക്കുന്നത് ഈ കുളമാണോ മാഷേ?

:)

CHANTHU said...

കുളത്തിനിത്ര ചന്തമെങ്കില്‍
ആകെ കുളമായെന്ന പ്രയോഗം നമുക്കങ്ങ്‌ മാറ്റിക്കളയാം

krish | കൃഷ് said...

ഈ കുളം കാണാന്‍ നല്ല ഭംഗി.
ഇനി പേരുകേട്ട കുളങ്ങളുടെ ചിത്രം കൂടി ഇടൂ (എറണാകുളം, കായംകുളം,)

Areekkodan | അരീക്കോടന്‍ said...

ഇത്‌ നല്ല കൊളം തന്നെ!!!

കുഞ്ഞന്‍ said...

ചന്തു പറഞ്ഞത് സത്യം, ഇനി ആകെ കുളമായെന്നു പറയരുത്..!

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഇത് നല്ല രസമുണ്ടല്ലോ മാഷെ കാണാന്‍

sv said...

കൊക്കു കണ്ട കുളമാണോ ഇതു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കുളം...

ഒന്നു ചാടാന്‍ തോന്നുന്നു.

ചീര I Cheera said...

ചിത്രം വളരെ ഇഷ്ടമായി..
‘അമ്പലക്കൊളം’ എന്ന ഒരു പ്രയോഗം ഇപ്പോഴുമുണ്ടാവൂലോ‍ന്നൊരു സമാധാനവും.

a.sahadevan said...

great. we have so many things to show. in fact everyone has a whole lot of world to show others. all from his own TINY village
sahadevan

ഉപാസന || Upasana said...

ഇത് കണ്ടപ്പോ ഓര്‍മ വന്നത് കേരള നിയമസഭയാണ്.
അതും കുളം തന്നെ..!
:)
ഉപാസന

പൈങ്ങോടന്‍ said...

ഇതൊരു ഒന്നൊന്നരകൂളമുണ്ടല്ലോ മാഷേ...പടം വലുതാക്കിയപ്പോ കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞു.

പി.സി. പ്രദീപ്‌ said...

കണ്ണൂരാനേ,
ഈ കുളം കൊള്ളാമല്ലോ.ഞാനും ആദ്യമായാ കാണുന്നത്.ഇനിയും നല്ല നല്ല കുളങ്ങളുടെ പടങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റൂന്നേ:)

ദിലീപ് വിശ്വനാഥ് said...

കുളമെങ്കില്‍ കുളം ഇതാണ്. മനോഹരം.

കാര്‍വര്‍ണം said...

ഫോട്ടോയില്‍ കുളം കൂടുതല്‍ മനോഹരിയാണല്ലോ മാഷെ.
കണ്ണൂര്‍ ഭാഗത്തെ കുളങ്ങളും ചിറകളും കൂടുതല്‍ മനോഹരങ്ങളാണ് കാരണം ഈ പ്രത്യേകതരം പടികള്‍ തന്നെ.

പ്രസാദ് said...

ഹായ് അടിപൊളി. പിന്നെ നമ്മ കണ്ണൂര്‍ക്കാര്‍ ഇങ്ങനെ പറയും കുണ്ട് (ചെറിയ കുഴിയില്‍ വെള്ളം ഉള്ളത്), പിന്നെ കൊളം , പിന്നെ ചിറ അല്ലെ ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വെള്ളം മൊത്തം നിറഞ്ഞിരുന്നെങ്കില്‍ എന്തൊരു ആഴം!!!!

K M F said...

നന്നായിരിക്കുന്നു അതെ,ചലച്ചിത്രങ്ങളിലെല്ലാം ഗാന രംഗങ്ങളില്‍‌ കാണിക്കുന്നത് ഈ കുളമാണോ??

ശ്രീലാല്‍ said...

പെരളശ്ശേരി ഒരിക്കല്‍ പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പ്രത്യേകതയുള്ളത് അറിയില്ലായിരുന്നു.

ചിത്രമെടുത്ത ആങ്കിള്‍ നന്നായി. ചിത്രം വലുതാക്കി നോക്കുമ്പോള്‍ ഇറങ്ങി വരാനുള്ള പടവുകളും അവിടവിടെയുള്ള ആള്‍ക്കാരും ഒക്കെ ചേര്‍ന്ന് ഒരു ഭംഗിയുണ്ട്.

matha said...

മാഷെ... താങ്കളുടെ സാഹിത്യ അഭിരുചിയെ കുഞുണ്ണി മാഷുമായി ചെറിയ താതാത്മ്യം ചെയ്യാതിരിക്കാന്‍ വയ്യാ !!!!! കൂടാതെ ഫൊട്ടൊയിലെ കുളം വളരെ വിചിത്രം തന്നെ.ധാരാളം കൌതുകാകരങലായ കാര്യങള്‍ കാണാനിരിക്കുന്നു.
ജൊസുകുട്ടി

prasanth kalathil said...

കുളത്തിനെപ്പറ്റി ഹനീഷ്മാഷിന്റെ കവിത ഇവിടെ ഉണ്ട്.

അപ്പു ആദ്യാക്ഷരി said...

കൊള്ളാല്ലോ ഈ കുളം!

matha said...

എനിക്കും സ്റ്റാഫിനും വളരെ ഇഷടപ്പെട്ടു.ഇനിയും കാണാം
മഞ്ചു

സാക്ഷരന്‍ said...

കുളത്തില്‍ നിന്ന് കണ്ണൂരാന്‍ പറ്റുന്നില്ലല്ലോ കണ്ണൂരാനേ ...

ഹരിത് said...

നല്ല പോസ്റ്റ്. നല്ല ഫൊടോ/ കൊള്ളാം.

കണ്ണൂരാന്‍ - KANNURAN said...

കുളമായ ഒരു ഫോട്ടോ ആയതിനാല്‍ പേടിച്ചാണ് പോസ്റ്റിയത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു കേട്ടി ഞാനൊന്നു ചെറുതായി ഞെട്ടി. ഫോട്ടോ കണ്ട് അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഈ കുളത്തില്‍ കുറെ സിനിമകളുടെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. കുളത്തെ പറ്റിയുള്ള കവിത കാട്ടി തന്നതിനു പ്രശാന്തിനു പ്രത്യേക നന്ദി.

മൂര്‍ത്തി said...

നല്ല കുളം...നല്ല ഫോട്ടോ...

Pramod.KM said...

അടുത്തകാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയെന്നു തോന്നുന്നു കുളത്തിന്. കാരണം 97-99 കാലത്ത് പെരളശ്ശേരി പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ഈ കുളത്തിന് ഇത്ര മനോഹാരിത ഉണ്ടായിരുന്നില്ല:)

അഭിലാഷങ്ങള്‍ said...

ഹായ്... എന്റെ നാട്....

ഈ കുളം കാണാനെത്തുന്നവര്‍/ ക്ഷേത്രത്തിലെത്തുന്നവര്‍, കുളം കണ്ട് കഴിഞ്ഞ് ദയവ് ചെയ്ത് ഒരു 2 കി.മീ നേരെ നടക്കുക (ബസ്സിലോ, ഓട്ടോയിലോ വന്നാലും എത്തും). അവിടെ വെള്ളച്ചാല്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് ഏതൊരു കാക്കയോടോ പൂച്ചയോടോ കല്ലിനോടോ പുല്ലിനോടോ, പിന്നെ ആവശ്യമെങ്കില്‍ മനുഷ്യന്മാരോടോ എന്റെ പേര് പറഞ്ഞാല്‍ വീട് കാണിച്ചുതരും. എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാഗതം! ചായ തരില്ല. ഹോര്‍ലിക്സ് അല്ലെങ്കില്‍ ബൂസ്റ്റ്!!

പിന്നെ, ഈ ചിത്രം കുറച്ചുകൂടി മനോഹരമായി എടുക്കാമായിരുന്നു എന്ന് തോന്നുന്നു. ഒരു ഭാഗം തീരെ ഫ്രയിമില്‍ ഇല്ല.

ശ്രീ, K M F, അതെ. ശരിയാണ്. ചലച്ചിത്രഗാനങ്ങളും (ഉദാഹരണം: ‘ഓ സൈനബാ.. അഴകുള്ള സൈനബാ’), കുറേ ആല്‍ബങ്ങളും, സീരിയലുകളും ഒക്കെ ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്.

-അഭിലാഷ്, ഷാര്‍ജ്ജ

ഗീത said...

നല്ല ഭംഗി...

മാലപോലെ കാണുന്നതു കല്‍പ്പടവുകളാണോ?

chithrakaran ചിത്രകാരന്‍ said...

മനോഹരമായ കുളം.
ഇമ്മിണിവല്ല്യേ കിണറെന്നു പറഞ്ഞാലും കുഴപ്പമില്ല. ആഴം കൂടുതലെങ്കിലും ഭംഗിയുണ്ട്.
കാണ്ണൂരനും കുടുംബത്തിനും ക്രിസ്തുംസ് -പുതുവര്‍ഷാശംസകള്‍!!!

ഹരിശ്രീ said...

കൊള്ളാം മാഷേ,
ആശംസകള്‍...

അനു said...

നല്ല ചിത്രം... നല്ല ശ്രമം.. നല്ല പ്രതികരണങ്ങള്‍..

നിലാവര്‍ നിസ said...

ഫോട്ടോ കുളമായിട്ടില്ലാട്ടോ..

കണ്ണൂരാന്‍ - KANNURAN said...

പ്രമോദ്: ശരിയാണ്, അടുത്തകാലത്താണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.

അഭിലാഷ്: ഇനി അവിടെ പോകുമ്പോള്‍ ഹോര്‍ലിക്സല്ലാ, ചായ തന്നെ കിട്ടുമോന്നൊന്ന് നോക്കട്ടെ :)

ഗീതഗീതികള്‍: അതെ കല്‍പ്പടവുകളാണ്. ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ കുറച്ചു കൂടി വ്യക്തമായി കാണാം പടവുകള്‍..

ചിത്രകാരന്‍: വല്യ കിണറൊന്നുമല്ല, വലിയ കുളം തന്നെ..

ഇവിടം സന്ദര്‍ശിച്ച, കമന്റിയ എല്ലാവര്‍ക്കും നന്ദി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ കുളത്തിനൊക്ക് ഇത്രയും സൌന്ദര്യമോ..?
ഇതൊരു ഒന്നൊന്നര കുളമാണല്ലൊ
മാഷെ ഈ കുളത്തില്‍ മീന്‍ ഉണ്ടൊ..?
മാഷെ എന്തായാലും ഫോട്ടൊ എടുത്തൂ ഒരു മൂന്നാല് രീതിയിലുള്ളതൊക്കെ അങ്ങ ഫോട്ടൊ എടുക്കാഞ്ഞതെന്താ..?
സത്യം പറഞ്ഞാന്‍ നിയമസഭയില്‍ തല്ലുപിടിക്കുന്ന നമ്മുടെ നേതാക്കളെ അതില്‍ കാണാം നേരെചൊവ്വെ നോക്കിയാല്‍ ഹഹ..

Seema said...

ഞാന്‍ കണ്ടിട്ടുണ്ട് ഈ കുളം. ഫോട്ടോ ഒന്നു കൂടി ഭംഗിയായിരിക്കുന്നു...

സമയം ഓണ്‍ലൈന്‍ said...

we r also from kannur

visit : http://www.samayamonline.in

കൊസ്രാക്കൊള്ളി said...

ബൂലോക സുഹൃത്തേ, ബ്ലോഗ്‌മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ്‌ വസതിയിലേക്ക്‌ വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com

കൊസ്രാക്കൊള്ളി said...

ബൂലോക സുഹൃത്തേ, ബ്ലോഗ്‌മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ്‌ വസതിയിലേക്ക്‌ വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com

Jo said...

എന്ത് പഴക്കം കാണും ഈ കുളത്തിന്?നല്ല സ്ട്രക്ച്ചരിംഗ്.

മുസ്തഫ|musthapha said...

ഈ കൊളം കൊള്ളാം :)

ഞങ്ങളുടെ നാട്ടിലും വലിയ കുളങ്ങളെ വിളിക്കുന്നത് ചിറ (വാമൊഴി ‘ചെറ’) എന്നു തന്നെ...

Satheesh said...

ഈ പോസ്റ്റ് കാണാന്‍ വൈകി! കുളങ്ങളുടെ ഫോട്ടോയെടുക്കല്‍ എന്റെയും ഒരു ഹോബി തന്നെ. പക്ഷെ മിക്കതും ‘കുള’മാകുന്നത് കൊണ്ട് പോസ്റ്റാന്‍ ധൈര്യം ഇല്ല! :)

Unknown said...

ഇന്നലെ എന്റെ ഒരു കൂട്ടുകാരനോട് പെരളശ്ശേരിയിലെ കുളത്തിനെ പറ്റി പറഞ്ഞതെ ഉണ്ടായിരുന്നുള്ളൂ.. ഒരു നിമിത്തം പോലെ ഇന്ന് താങ്കളുടെ ബ്ലോഗിലതു കണ്ടപ്പോ എന്തോ വല്ലത്ത സന്തോഷം.

cartoonist sudheer said...

mungi kulikkan thonnunnu

നാടന്‍ said...

ഇപ്പാ ഇത്‌ കാണാന്‍ പറ്റിയത്‌. ഉശാറായിനപ്പാ ... നമ്മള നാടിന്‌ ഇത്ര രസൂണ്ട്‌ എന്ന് ഇപ്പാ മനസ്സിലായെ.

പിന്നാ, ബൂലോകഫോട്ടോ ക്ലബ്ബില്‍ അംഗമാകാന്‍ എന്താ ചെയ്യണ്ടേ ?

ഭൂതത്താന്‍ said...

കൊള്ളാം ...നല്ല കുളം