Thursday, February 07, 2008

കൊടകരപുരാണം വിലപനയിലും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു.

ബൂലോഗരെ,

നമ്മുടെ സ്വന്തം വിശാലന്റെ ‍കൊടകരപുരാണം ഡിസി ഓണ്‍‌ലൈന്‍ ബുക്ക് സ്റ്റോറിലെ പലവക വിഭാഗത്തില്‍
ഇപ്പോള്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഏറ്റവും മുകളിലെത്തിയിരിക്കുന്നു. ഇതാ ആ പേജിന്റെ സ്ക്രീന്‍ ഷോട്ടൊന്നു നോക്കൂ!!!!!!!!

പലവക വിഭാഗത്തില്‍ നിലവില്‍ 130 പുസ്തകങ്ങള്‍ കാണാനുണ്ട്. അതിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് കൊടകരപുരാണമായിരിക്കണം. ഒ.വി.വിജയന്റെ വഴി തെറ്റിവന്ന പരല്‍മീനുകളെക്കാളും, പത്മരാജന്റെ 3 നോവല്ലകളെക്കാളും കൂടുതല്‍ പുരാണത്തിന്റെ കോപ്പികള്‍ ഈ സൈറ്റിലൂടെ ചിലവായിട്ടുണ്ടെന്നത് അത്ഭുതം തന്നെ. മലയാളം ബ്ലോഗിലൂടെ ഹിറ്റായ പുരാണം പുസ്തകരൂപത്തിലെത്തിയപ്പോഴും തകര്‍പ്പന്‍ പ്രകടനം തുടരുന്നു എന്നത് ആഹ്ലാദകരം തന്നെ.

വിശാലന് അഭിനന്ദങ്ങള്‍.

മുജാ: ഞാനിതിപ്പോഴേ കണ്ടുള്ളൂ, നേരത്തെ മറ്റാരെങ്കിലും കണ്ടിരുന്നോ ഇത്?

21 comments:

കണ്ണൂരാന്‍ - KANNURAN said...

കൊടകരപുരാണം വിലപനയിലും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു.

Rafeeq said...

വിശാലനു എല്ലാ ആശംസകളും നേരുന്നു

asdfasdf asfdasdf said...

കണ്ണൂരാനേ, ഇതു ഡി.സിയുടെ സൈറ്റല്ല. പുഴയുടെതാണ്. ഡിസി. സ്റ്റോറില്‍ (Online) വിശാലന്റെ ബുക്ക് ഇതുവരെ വന്നിട്ടില്ല.
(ഇപ്പോള്‍ കറണ്ടില്‍ പോലും ‘കൊ.പുരാണത്തിന്റെ’ കോപ്പികള്‍ സ്റ്റോക്കില്ലെന്നാണ് അറിയുന്നത്.)

നിരക്ഷരൻ said...

കണ്ണൂരാനെ..
ഈ ബ്ലോഗിനെപ്പറ്റിയും വരമൊഴിയെപ്പറ്റിയുമൊക്കെ അറിയുന്നതിനും, മനസ്സിലാക്കുന്നതിനുമൊക്കെ മുന്‍പ് ആദ്യം കേട്ടത് കൊടകരപുരാണം എന്ന പുസ്തകത്തെക്കുറിച്ചാണ്. എറണാകുളം ഡി.സി.ബുക്സിലെ ഒരു സ്തിരം സന്ദര്‍ശകനായിരുന്നതുകൊണ്ട് അവിടെ പോകുമ്പോഴൊക്കെ കൊടകരപുരാണത്തിനുവേണ്ടി ചോദിച്ചുനോക്കി. അദ്യമാദ്യം, “സ്റ്റോക്കില്ല, വന്നില്ല“ എന്നൊക്കെയാണ് പറഞ്ഞിരുന്നത്. പിന്നെ എന്റെ ശല്യം സഹിക്കാഞ്ഞിട്ടാണെന്ന് തോന്നുന്നു, “മാഷേ അത് തൃശൂര്‍ കറന്റ് ബുക്സിന്റെ പ്രസിദ്ധീകരണമാണ് “ എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. എങ്കില്‍ അത് വായിച്ചിട്ടുതന്നെ കാര്യം എന്ന് കരുതി, ഞാന്‍ കൊടകരപുരാണം ബ്ലോഗില്‍ കയറി വായന തുടങ്ങി. പിന്നെ പതുക്കെ പതുക്കെ ഈ ബ്ലോഗ് കൂട്ടായ്മയിലെ ഒരു ചെറിയ അംഗവുമായി. തുടക്കത്തില്‍,
അറിയാല്‍ പാടില്ലാത്ത ചില അക്ഷരങ്ങള്‍ പറഞ്ഞുതന്നത് ആ വിശാലമനസ്ക്കന്‍ തന്നെയാണെന്ന് ഓര്‍ക്കുമ്പോള്‍ ഇന്നും അഭിമാനം തോന്നുന്നു. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ തിരക്കും, ജനപ്രീതിയും മന്‍സ്സിലാക്കാതെ ഇടിച്ച് കയറി ബുദ്ധിമുട്ടിച്ചതില്‍ കുണ്ഡിതവും.

എന്നെ ബ്ലോഗറാക്കിയ കൊടകരപുരാണത്തിന്റെയും, വിശാലമനസ്ക്കന്റെയും ജൈത്രയാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ശ്രീ said...

മലയാളം ബ്ലോഗേഴ്സിന്റെ അഭിമാനമായ കൊടകരപുരാണത്തിനും വിശാലേട്ടനും അഭിനന്ദനങ്ങള്‍!

kichu / കിച്ചു said...

വായനയിലും വില്‍പനയിലും ഇനിയൂം കൂടുതല്‍ തരംഗങ്ങള്‍ “കൊടകരപുരാണം സൃഷ്ടിക്കട്ടെ...

എല്ലാ ആശംസകളും

ഏറനാടന്‍ said...

വിശാല്‍‌ജിക്ക് ആശംസകള്‍ വീണ്ടും നേരുന്നു

പ്രയാസി said...

വിശാലന്‍‌ജീ.. ആശംസകള്‍..ജീ...:)

rathisukam said...

കൊതകതപുതാനം വിതയിക്കത്തെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിശാല്‍‌ജിക്ക് ആശംസകള്‍ ...

ദിലീപ് വിശ്വനാഥ് said...

വിശാലേട്ടന്‍ പുലിയല്ലേ.....

പപ്പൂസ് said...

നൂറാശംസകള്‍!!! :)

Myna said...

വിശാല്‍ജിക്കും പരിചയപ്പെടുത്തിയ കണ്ണൂരാനും ആശംസകള്‍

Anonymous said...

Congratulations and this is a sweet memory for me as well . My site http://www.mobchannel.com was the first site to sell this book online through VPP and this was the record selling book.As i remember it we sold close to 100 copies of it during a period of 3 months, this is important when you realize that the total number of books sold wasn't that huge, kodakarapuranam used to be the bread winner for my team :-)

Cartoonist said...

ഞാനൊന്ന് മടിച്ചുനിന്നപ്പോള്‍. ‘സജ്ജീവേട്ടന്‍ ഇങ്ക്ട് പോരേന്നേയ്, നമുക്കി ഇവിടെ അലക്കാംന്ന്’ന്ന് പറഞ്ഞ് എന്നെ മോഹിപ്പിച്ച് ബ്ലോഗനാക്കിയ ഈ പുലിയെപ്പറ്റി യാതൊന്നും കേട്ടിരുന്നില്ലെങ്കില്‍
“ഹെന്റെ വിശാലം...മ്..മ്..മ്” എന്ന് ലേശം സീല്‍ക്കാരോം ചേറ്ത്ത് ഒരു കിണ്ണങ്കാച്ചി ധൃതരാഷ്ട്രാലിംഗനം ഞാന്‍ എത്രയോ പണ്ട് പാസ്സാക്യേനേന്നറിയ്യോ ?

ആശംസേണ്ട്ട്ടാ..

അഭിലാഷങ്ങള്‍ said...

ഡിങ്ങ് ഡിങ്ങ്..
ഹോയ് ഹോയ്..

ജിങ്ക് ജക്കാ..ജിങ്ക് ജക്കാ..ജിങ്ക് ജക്കാ..
ഹോയ് ഹോയ്..

ജിങ്ക് ജക്കാ..ജിങ്ക് ജക്കാ..ജിങ്ക് ജക്കാ..
ഹോയ് ഹോയ്..

(ആകെപ്പാടെ രോമാഞ്ചം..!)

:-)

കൊച്ചുത്രേസ്യ said...

എന്തിനാ വെറുമൊരു തരംഗത്തിലൊതുക്കുന്നത്‌. വില്‍പ്പനയില്‍ ഇതൊരു സുനാമി തന്നെ സൃഷ്‌ടിക്കട്ടെ എന്ന്‌ ആശംസിക്കുന്നു :-)

siva // ശിവ said...

congratulations for Mr. VISALAMANASKAN...

Visala Manaskan said...

കണ്ണൂരാ‍നേ.. താങ്ക്സ്!

എനിക്ക് കൂടുതല്‍ എഴുതാന്‍ പ്രൊത്സാഹനം തന്നതും, പറഞ്ഞും ലിങ്കയച്ചും പോപ്പുലറാക്കിയതും, പുസ്തകരൂപത്തിലാക്കുവാന്‍ ഉത്സാഹിച്ചതും, ബ്ലോഗില്‍ വായിച്ചതാണെങ്കിലും ഒന്നിലധികം പുസ്തകം വാങ്ങി സംരംഭം ഇങ്ങിനെ ലിസ്റ്റിങ്ങുകളില്‍ മുകളിലെത്തിച്ചതും നുമ്മ ബ്ലോഗേഴ്സ് താന്‍. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട് സുഹൃത്തുക്കളേ

പിന്നെ.. വെറും തുച്ഛമായ അറുപത്തഞ്ച് രുപ നിങ്ങള്‍ മുടക്കിയപ്പോള്‍ 135 പേജുള്ള ഈ പുസ്തകമല്ലേ കിട്ടിയത്. നഷ്ടല്യ! ബുഹഹഹഹ.

കാലമാടന്‍ said...

ബോറാണെന്കില്‍ സദയം ക്ഷമിക്കുക...
http://kaalamaadan.blogspot.com/2007/12/blog-post_28.html

Unknown said...

വിശാലതയില്‍ ജിവിക്കുന്ന വിശാല മനസ്കന്റെ പുസ്തകം കുടുതല്‍ വിറ്റഴിയട്ടെ