Monday, February 25, 2008

തമ്പാച്ചിയെ കാണാന്‍

തമ്പാച്ചിയെ ഒന്നു കാണാന്‍



അമ്പലപ്പറമ്പില്‍ നിന്നൊരു കാഴ്ച

12 comments:

കണ്ണൂരാന്‍ - KANNURAN said...

അമ്പലപ്പറമ്പില്‍ നിന്നൊരു കാഴ്ച, ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.

ഇട്ടിമാളു അഗ്നിമിത്ര said...

എന്നെ കാണാനില്ലല്ലൊ ഇതില്‍....

Sharu (Ansha Muneer) said...

അവരു കണ്ടില്ലെങ്കില്‍ പിന്നെ ആരു കണ്ടിട്ടെന്തു കാര്യം....:)

നിലാവര്‍ നിസ said...

നല്ല ഫോട്ടോ..
പക്ഷേ ആരാ തമ്പാച്ചി?
തെയ്യമാണോ?

ശ്രീനാഥ്‌ | അഹം said...

ശരിയാ... അരാ തമ്പാച്ചി??

NITHYAN said...

കണ്ണൂരാന്റെ ആ കണ്ണൂര്‍ഭാഷക്ക്‌ അഭിവാദ്യങ്ങള്‍.
കുട്ട്യേള്‌ തമ്പാച്ചീന തൊവ്വട്ടെ കണ്ണൂരാനെ.

അഭിലാഷങ്ങള്‍ said...

1) ഇത് കണ്ണൂരിലെവിടെയാണ്?
2) ഏത് തമ്പച്ചിയാ അത് ? :-)

ഈ രണ്ട് ചോദ്യത്തിനും ഉത്തരം പറഞ്ഞില്ലേലുണ്ടല്ലോ... ങാ...!!

(പ്രത്യേകിച്ചൊന്നും സംഭവിക്കില്ല..എന്നാലും ഒന്ന് പറയൂ... കേള്‍ക്കട്ടെ... മ്മളും കണ്ണൂരാണല്ലോ..യേത്?)

:-)

ശ്രീലാല്‍ said...

പ്രതീക്ഷിച്ചു കണ്ണൂരാന്‍സ്, തെയ്യത്തിനു ശേഷം കാവിലെയും പരിസരത്തെയും കാഴ്‌ചകള്‍.. :) അവിടെയെല്ലാം കാ‌ഴ്ചകള്‍ കണ്ട് കറങ്ങിനടക്കാന്‍ പറ്റിയില്ലല്ലോ എന്ന വിഷമം ഇതെല്ലാം കാണുമ്പോ‍ള്‍... ഇനിയും പോസ്റ്റൂ..

അണിയറയിലെ കാഴ്‌ചകളും പോരട്ടെ. ചിത്രം ഷാര്‍പ്പ് ആയില്ല.

ദൈവത്തിനെ/തെയ്യത്തിനെ കണ്ണൂരുകാര്‍ തമ്പാച്ചി എന്നും വിളിക്കും. പ്രത്യേകിച്ച് കുട്ടികളോടൊക്കെ പറയുമ്പോള്‍ തമ്പാച്ചി എന്നാണു പറയാറ്. തമ്പുരാട്ടി എന്നത് ലോപിച്ചാവണം അങ്ങനെ വന്നത്. ‘തമ്പാച്ചീനെ തൊ‌വുത് കുറി വാങ്ങുക’ - തമ്പുരാട്ടിയെ തൊഴുത് അനുഗ്രഹം വാങ്ങുക.

ദിലീപ് വിശ്വനാഥ് said...

നല്ല പടം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാന്‍ ദേ അപ്പുറത്തുണ്ട്...

ബാക്കി ചിത്രങ്ങളും പോസ്റ്റൂ മാഷേ...

പാമരന്‍ said...

സൂപ്പറ്

കണ്ണൂരാന്‍ - KANNURAN said...

ഇട്ടിമാളു: ആ ഫോട്ടോയില്‍ ഇട്ടിമാളുവുണ്ട്, എവിടാന്ന് കണ്ടു പിടിക്കൂ!!

ഷാരു: വളരെ ശരിയാണ്.

നിലാവര്‍ നിസ, ശ്രീനാഥ്: ഉത്തരം ശ്രീലാല്‍ തന്നല്ലൊ.

നിത്യന്‍: അതന്നെ, കുഞ്ഞള് തമ്പാച്ചീന തൊവ്വട്ടെ.

അഭിലാഷങ്ങള്‍: തായ് പരദേവതയും, ക്ഷേത്രപാലനും പുറപ്പെടുന്നതിനു മുമ്പുള്ള ദൃശ്യമാണ്, കീഴറ കൂലോം ഭഗവതി ക്ഷേത്രത്തില്‍ നിന്നും, മൂന്നു പെരിയ കീഴറയല്ല, ഈ കീഴറ :)

ശ്രീലാല്‍: നല്ല തിരക്കായിരുന്നു അവിടെ, ഇങ്ങനെ തന്നെ കിട്ടിയതു ഭാഗ്യം. കുറച്ചെണ്ണം കൂടിയുണ്ട്, ഓരോന്നോരോന്നായി മെല്ലെ പോസ്റ്റാം.

ശ്രീ, വാല്‍മീകി, പ്രിയ, പാമരന്‍: നന്ദി.