Monday, July 28, 2008

മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?

മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?




ഇന്നു മനോരമ ഓൺലൈൻ നോക്കിയപ്പോൾ ഹോം പേജിൽ “Pod Cast മലയാളത്തിൽ ആദ്യമായി” എന്നു കാണുന്നു.

എത്രയോ കാലമായി പല മലയാളം ബ്ലോഗേഴ്സും പോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്, അവയൊക്കെ മലയാളത്തിൽ തന്നെയാണു താനും. കൈപ്പള്ളിയുടെ ആദ്യ പോഡ് കാസ്റ്റ് 2006 സപ്തംബര്‍ 26ന് എന്നാണ് കാണുന്നത്. ജോയുടെ എം പോഡ് 2005ല്‍ ആരംഭിച്ചതാണ്. കിരൺസിന്റെ പാട്ടുകൾ, ഡി.പ്രദീപ് കുമറിന്റെ ദൃഷ്ടിദോഷം തുടങ്ങി നിരവധി പോഡ് കാസ്റ്റ് ബ്ലോഗുകളുണ്ടെന്നിരിക്കെ മനോരമ എങ്ങിനെ ഇത്തരം അവകാശവാദം ഉന്നയിച്ചു എന്നത് അമ്പരപ്പിക്കുന്നു.

മനോരമയുടെ അവകാശവാദം ശുദ്ധ അസംബന്ധം തന്നെ.

അപ്ഡേറ്റ് (29.7.2008):

ഇതേ വിഷയത്തില്‍ ജോയുടെയും കൃഷിന്റെയും പോസ്റ്റുകള്‍ കാണുക.

മനോരമയ്ക്ക് രണ്ട് ഇമെയിലുകള്‍‍ അയച്ചെങ്കിലും അവര്‍ തെറ്റ് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. വിക്കിപീഡിയയിലെ നിര്‍വ്വചനം അംഗീകരിക്കാന്‍ തയ്യാറില്ലെന്നാണ് രണ്ടാമത്തെ മെയിലില്‍ പറഞ്ഞത്. എന്തു ചെയ്യാം, ഉറങ്ങുന്നവനെയല്ലെ ഉണര്‍ത്താന്‍ പറ്റൂ, ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തുവാന്‍ പറ്റില്ലല്ലൊ.

30 comments:

കണ്ണൂരാന്‍ - KANNURAN said...

മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?

ratheesh ok madayi (Kannur) said...

മധ്യമം പത്രത്തിന്റെ സപ്ലിമെന്ററിയിലു (അക്ഷരം / വെളിച്ചം )കണ്ണൂരാനെ കുറിച്ചുള്ള കുറിപ്പുകണ്ടു. നന്നാവുന്നുന്റെ എന്റെ നാട്ടുക്കാര

അങ്കിള്‍ said...

മനോരമയുടെ ആദ്യത്തെ പോഡ്കാസ്റ്റ് എന്നായിരിക്കും ഉദ്ദേശിച്ചത്.

ratheesh ok madayi (Kannur) said...

പ്രിയപ്പെട്ട കണ്ണൂരാ>>>
തെറ്റുകളു ചൂന്റികാട്ടുന്നതു നല്ലതു തന്നെ

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

ഹഹ..

പുത്തനച്ചി പുരപ്പുറം തൂക്കും..!

paarppidam said...

കണ്ടുപിടിച്ചു അല്ലേ?

paarppidam said...

കണ്ടുപിടിച്ചു അല്ലേ?

ഗുപ്തന്‍ said...

ഹഹഹ ബാക്കി ഒന്നും ശരീക്കുള്ള പോഡ്കാസ്റ്റ് ആയി അച്ചായന്‍ അംഗീകരിക്കുന്നില്ലെങ്കിലോ...

Anonymous said...

മലയാളം = മനോരമ , അതു കൊണ്ടു അങ്ങിനേ ആവാം .. ഹേതു, അച്ചായന്മാരേ തൊട്ടുകളിക്കുന്നോ ആഹാ

Unknown said...

മനോരമയല്ലെ വിട്ടുകള

ശ്രീ said...

മനോരമയുടെ ഒരു കാര്യം...
:)

Sharu (Ansha Muneer) said...
This comment has been removed by the author.
Sharu (Ansha Muneer) said...

ഇത്തരത്തിലുള്ള തെറ്റായ അവകാശവാദങ്ങള്‍ ചൂണ്ടിക്കാണിക്കപ്പേടേണ്ടത് തന്നെയാണ്

നവരുചിയന്‍ said...

ഒരു പഴയ പോത്തല്ലെ വേദം ഓതിയിട്ട് കാര്യം ഇല്ല

കണ്ണൂരാന്‍ - KANNURAN said...

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇതേ വിഷയത്തില്‍ ജോയുടെയും കൃഷിന്റെയും പോസ്റ്റുകള്‍ കാണുക. ലിങ്കുകള്‍ മുകളില്‍ നല്‍കിയിട്ടുണ്ട്.

മനോരമയ്ക്ക് ഞാനൊരു ഇമെയില്‍ അയക്കുകയും അവര്‍ അതിനു ഒഴുക്കന്‍ മട്ടിലുള്ള ഒരു മറുപടി തരികയും ചെയ്തിട്ടുണ്ട്. അവയ്ക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നാലെ പോസ്റ്റ് ചെയ്യുന്നതാണ്. :)

Jo said...

HI Kannuran, here is my reply to MM:

http://jocalling.blogspot.com/2008/07/malayala-manorama-doesnt-know-what.html

:-)

ഡി .പ്രദീപ് കുമാർ said...

ഇനി മലയാളം ബ്ലോഗിന്റെ പിത്രുത്വം കൂടി അവകാശപ്പെടുമോ?
പിന്നെ, എന്റെ പോഡ്കാസ്റ്റിന്റെ പേരു ഗ്രീന്‍ റേഡിയോഎന്നാണു;
www.clickcaster.com.greenradio
അത് ദൃഷ്ടിദോഷം ബ്ലോഗിലും ലഭ്യമാണു.

Unknown said...

ഞങള്‍ കോട്ടയം കാരുടെ സഹജ
സ്വഭാവമാണ് അത്
എത് എട്ടു കാലി മമമൂഞ് ആവുക എന്നത്

Fayas said...
This comment has been removed by the author.
Unknown said...

http://smartthoughts.co.in/post/2008/07/29/Malayala-manorama-Podcast-and-Malayanma-podcast.aspx

Check the comment from malayala manorama Editor

paarppidam said...

മനോരമ കഴിഞ ദിവസം ബ്ലോഗ്ഗർമാർക്കിട്ട് ഒരു കൊട്റ്റുകൊട്റ്റിയതു കണ്ടിiല്ലെ മാഷേ!.

കുഞ്ഞമ്മദ് said...
This comment has been removed by the author.
അയ്യേ !!! said...

കഷ്ടം !!!

Anonymous said...

പ്‌ദീപ്‌ കുമാറിന്റെ കമന്റിന്‌ മറുപടി.

അതും നടക്കുന്നുണ്ട്‌. മലയാളത്തില്‍ തുടങ്ങിയ ആദ്യ സമ്പൂര്‍ ണ ബ്ലോഗ്‌...www.blogs.manoramaonline.com എന്നാ ലൈവില്‍ വരുക എന്നറയിില്ല

AtwAithA Trust said...

കണ്ണൂരാനെ.. ഒരു ബ്ലോഗിനു വേണ്ടി എഴുതി. എങ്ങിനാ ഒന്നു ഭംഗിയായി എഡിറ്റു ചെയ്ത് പബ്ലിഷ് ചെയ്യാ ? ഫോണില് ബന്ധപ്പെട്ടാല് അസൌകര്യ മുണ്ടാവുമോ? സഹായിക്കാമോ ?

Unknown said...

മനോരമ എന്ന മുത്തശ്ശിയെ ലേശം പോലും മനസിലാക്കിയില്ലാലോ
പണ്ടുള്ളവര്‍ പറയാറില്ലേ ചൊട്ടയിലെ ശീലം ചുടല വരെ എന്നു
അത്രയേ ഉള്ളു
"തനി കൊണം കാണിക്കാതിരിക്കാന്‍ പറ്റുമോ "

Unknown said...

ha ha ha!

മോനു said...

engane malalyalathin blogam enna text njan medichu . blogingil sajeevamaken agrahikkunnavrkke oru muthalkoottane a text. oru doubt chodikkanene. enganeyan athil picture add cheythath you tubnteyum mttum pajnju thrumenna prethekshyode
ente email kksobha@gmail.com

മോനു said...

hi