Monday, March 17, 2008

കണ്ണാടി നോക്കുന്ന ദൈവങ്ങള്‍

കണ്ണാടി നോക്കുന്ന ദൈവങ്ങള്‍ ....



കുറിപ്പ്: തെയ്യം അനുഷ്ഠാനങ്ങള്‍ക്കിടയിലെ ഒരു ചടങ്ങാണിത്. കുറി വാങ്ങാന്‍ നല്‍കിയ പണം നെറ്റിയില്‍ വച്ചതിനുശേഷം കണ്ണാടിയില്‍ നോക്കുന്നതാണിത്. തെയ്യം തീരുന്നതിനു തൊട്ടു മുമ്പുള്ള ഒരു ചടങ്ങാണിത്. പലരും ചിത്രത്തെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നതിനാലാണീ കുറിപ്പ്.

16 comments:

കണ്ണൂരാന്‍ - KANNURAN said...

കണ്ണാടി നോക്കുന്ന ദൈവങ്ങള്‍ .... ഒരു കാഴ്ച കൂടി...

ശ്രീ said...

ഹ ഹ. കൊള്ളാം.
:)

നാടന്‍ said...

ഉശാറായിനപ്പാ ...

ബയാന്‍ said...

അവരു ദൈവമായി വരുന്നല്ലേയുള്ളൂ.. എന്താപ്പാ യിങ്ങനെ.

കുഞ്ഞന്‍ said...

ദൈവത്തിനുമുണ്ടാവില്ലെ താന്‍ സുന്ദരനാണെന്നുള്ള ഭാവം..!

ചീര I Cheera said...

അതൊരു രസാണ്, ശരിയ്ക്കും.
അരങ്ങത്ത് പച്ച വേഷമോ കത്തിയോ ഇങ്ങനെ ഉത്തരീയത്തിന്ററ്റത്തുള്ള കണ്ണാടിയില്‍ നോക്കുന്നതും ഒരു രസമായിരുന്നു.

ദിലീപ് വിശ്വനാഥ് said...

ബീഡിവലിച്ചുകൊണ്ടിരിക്കുന്ന ശിവനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു.

കണ്ണൂരാന്‍ - KANNURAN said...

തെയ്യം അനുഷ്ഠാനങ്ങള്‍ക്കിടയിലെ ഒരു ചടങ്ങാണിത്. “കുറി“ വാങ്ങാന്‍ നല്‍കിയ പണം നെറ്റിയില്‍ വച്ചതിനുശേഷം കണ്ണാടിയില്‍ നോക്കുന്നു. തെയ്യം തീരുന്നതിനു തൊട്ടു മുമ്പുള്ള ഒരു ചടങ്ങാണിത്. പലരും ചിത്രത്തെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. സന്ദര്‍ശകര്‍ക്കെല്ലാം നന്ദി.

Typist | എഴുത്തുകാരി said...

ആ കുറിപ്പു് ഉണ്ടായിരുന്നില്ലെങ്കില്‍, തെറ്റിദ്ധരിച്ചേനേ, തീര്‍ച്ചയായും.

ശ്രീവല്ലഭന്‍. said...

:-)

അപര്‍ണ്ണ said...

നന്നായിട്ടുണ്ട്‌, ഇതിനു മുന്‍പത്തെ ലേഖനവും അസ്സലായിരുന്നു.

തോന്ന്യാസി said...

നന്നായിരിക്കുന്നു.......ഇഷ്ടായി ആ ഫോട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കണ്ണാടി നോക്കുന്ന ദൈവങ്ങള്‍ നന്നായി

കാപ്പിലാന്‍ said...

കണ്ണാടി നോക്കുന്ന ദൈവം കൊള്ളാം

:{0

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഞാന്‍ ഇതു വരെ തെയ്യം കണ്ടിട്ടില്ല. (കളിയാട്ടം സിനിമയിലല്ലാതെ) തിറയുമായി ഇതിണ്റ്റെ പ്രധാന വ്യത്യാസംഎന്താണ്‌? അതുപോലെ സാമ്യവും.

കണ്ണൂരാന്‍ - KANNURAN said...

ജിതേന്ദ്രകുമാര്‍:- ദൈവം എന്ന പദത്തില്‍ നിന്നും ഉണ്ടായതാണ് തെയ്യം. ദേവതാ രൂപം ധരിച്ച് നര്‍ത്തനമാടുന്ന ‘കോല’ങ്ങളെയാണ് കോലത്തു നാട്ടില്‍ തെയ്യമെന്നു പറയുന്നു. എന്നാല്‍ കണ്ണൂരിന്റെ തെക്കു ഭാഗങ്ങളിലും, കോഴിക്കോട്, വയനാട് ഭാഗങ്ങളില്‍ ‘കോല’ങ്ങള്‍ക്ക് തിറയെന്നു പറയുന്നു. കാസര്‍ഗോഡ് ഭാഗങ്ങളില്‍ ഇവ ‘കോലം’ എന്നറിയപ്പെടുന്നു. ചുരുക്കത്തില്‍ ഇവയെല്ലാം പ്രാദേശിക ഭാഷാ വകഭേദങ്ങള്‍ മാത്രം, രൂപത്തിലും അനുഷ്ഠാനങളിലും നേരിയ വ്യത്യാസങ്ങള്‍ കണ്ടേക്കാം.