അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും..
തെയ്യപ്പറമ്പുകളും, ക്ലബ്ബുകളുടെ വാര്‍ഷികങ്ങളും, എണ്‍പതുകളില്‍ പ്രാചാരമേറിയ ഫൈന്‍ ആര്‍ട്സ് ക്ലബുകളും നാടക തരംഗത്തിനു സാക്ഷികളായി. ഒരു ദിവസം തന്നെ പലവേദികളില്‍ നാടകം കളിക്കേണ്ടി വരാറുണ്ടായിരുന്നു പ്രമുഖ നാടക സംഘങ്ങള്‍ക്ക്. നാട്ടിന് പുറങ്ങളിലെ സാംസ്കാരിക ജീവിതത്തിലെ പ്രധാന കണ്ണിയായിരുന്നു അക്കാലത്ത് നാടകങ്ങള്‍. ഓരോ ഗ്രാമത്തിലും ഒന്നോ രണ്ടോ ക്ലബ്ബുകള്‍, വര്‍ഷത്തില്‍ വാര്‍ഷികാഘോഷവും നാടകവും, ഗ്രാമത്തിലെ അഭിനേതാക്കള്‍ തകര്‍ത്തഭിനയിച്ചു ഇവരുടെ നാടകങ്ങളില്‍. പായും തലയണയുമായി വളരെ നേരത്തെ തന്നെ എത്തുമായിരുന്നു ഗ്രാമവാസികള്‍. വര്‍ഷത്തില്‍ ഒരു തവണ മാത്രം കിട്ടുന്ന അവസരം, ഗ്രാമീണര്‍ നന്നായി ഉപയോഗിക്കും. വര്‍ഷം മുഴുവന്‍ ആ നാടകത്തെക്കുറിച്ചു ചര്‍ച്ചയുണ്ടാവും.
ടെലിവിഷന്റെ വരവോടു കഥ മാറി, കണ്ണീര് സീരിയലുകള്‍ സ്ത്രീകളുടെ ഇടയില്‍ പ്രചാരം നേടിയതോടെ നാടകം കാണാന്‍ അമ്പലപ്പറമ്പുകളില്‍ എത്തുന്ന പതിവിനു മുടക്കം വന്നു. പിന്നീടാഞ്ഞടിച്ച ‘കോമഡി’ തരംഗം വന്നതോടു കൂടി നാടകം പടിക്കു പുറത്തായി. ഗ്രാമങ്ങളിലെ അമേച്വര്‍ നാടകങ്ങള്‍ ഓര്‍മ്മ മാത്രമായി.
ഇപ്പോ ആഞ്ഞടിക്കുന്ന റിയാലിറ്റി ഷോ തരംഗവും അമ്പലപ്പറമ്പുകള്‍ കീഴടക്കുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങള്‍ ഗാനമേളകളുമായെത്തുന്നു. അമേച്വര്‍ നാടക സംഘങ്ങള്‍ കുറ്റിയറ്റുപോയെന്നു തന്നെ പറയാം, കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരുന്ന നാടക സംഘങ്ങളെല്ലാം തന്നെ അപ്രത്യക്ഷമായി. എല്ലാ വര്‍ഷവും മുടങ്ങാതെ നാടകം അവതരിപ്പിക്കുന്ന ഒരൊറ്റ കലാസമിതി മാത്രമേ ഉള്ളുവെന്ന് പത്രറിപ്പോര്‍ട്ട്. ഒരു നാടകം അവതരിപ്പിക്കണമെങ്കില്‍ കുറഞ്ഞത് 20000 രൂപയെങ്കിലും വേണം, എന്നാല്‍ 7500-9000 രൂപയ്ക്ക് പ്രൊഫഷണല്‍ നാടക സമിതിക്കാര്‍ അവരുടെ പുതിയ നാടകം തന്നെ അവതരിപ്പിക്കും. നല്ല സ്ക്രിപ്റ്റുകളും കിട്ടാനില്ല. കുറഞ്ഞത് 3 നടിമാരെങ്കിലും ഉണ്ടാവും സാധാരണ നാടകങ്ങളില്‍. ഇതെല്ലാം സഹിച്ച് അവതരിപ്പിച്ചാലോ, വേണ്ടത്ര അംഗീകരവുമില്ല താനും. എങ്കിലും ചിലസ്ഥലങ്ങളില്‍ മാത്രം നാടകത്തിനു ഇപ്പോഴും ‘ഇട‘മുണ്ടെന്നത് ആശ്വാസകരം.
അണിയറയില്‍ തെയ്യത്തിന്റെ മുഖത്തെഴുത്തു നടക്കുമ്പോള്‍ ദൂരെ വേദിയില്‍ നാടകമരങ്ങേറുന്നതു കാണാം. മുഖത്തെഴുത്തു കാണുന്ന കുട്ടിയും, നാടകം ശ്രദ്ധിക്കുന്ന തെയ്യം കലാകാരനും, ഒരു കൌതുക കാഴ്ച..
ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ കുറച്ചു കൂടി വലുതായി കാണാം.
Subscribe to:
Post Comments (Atom)
14 comments:
അമ്പലപ്പറമ്പുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടകങ്ങള്‍..
കണ്ണുരാന് പറഞ്ഞതു സത്യമാണ്. പണ്ട് എന്റെ നാട്ടിലെ അമ്പലങ്ങളിലൊക്കെ ഉത്സവത്തിനു നാടകമെന്നാല്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഐറ്റമായിരുന്നു. അന്നൊക്കെ ഏറ്റവും കുറഞ്ഞത് 2 നാടകമെങ്കിലും ഉത്സവത്തിനു കാണുമായിരുന്നു.ഇപ്പോള്‍ പേരിനൊന്നു കാണും, ബാക്കിയൊക്കെ കോമഡിപരിപാടി എന്ന പേരിലരങ്ങേറുന്ന ചവറുകള്‍...:)
നാടകം ഞാന്‍ അവസാനമായി കാണുന്നത് എന്റെ കുട്ടിക്കാലതാണ്.അപ്പച്ചന്റെ കൈയും പിടിച്ചു ഞാന്‍ പോകുമായിരുന്നു.അന്നൊക്കെ ഒരു രസം.അരങ്ങത്ത് നടീനടന്മാര് തകര്‍ക്കുന്നത് ഇപ്പോഴും നല്ല ഓര്‍മ്മ.
പക്ഷെ ഒരു പ്രാവശ്യം ഞാന്‍ ദുബായില്‍ നിന്നും ആ സീസണില്‍ വന്നു അടുത്തുള്ള അമ്പല പറമ്പില്‍ നാടകം നടക്കുന്നുണ്ട്.എന്റെ അപ്പച്ചന് എന്നെ വിട്ടില്ല .ഗേറ്റ് പൂട്ടി .കാരണം അത്രയ്ക്ക് നമ്മുടെ നാട് പുരോങമിക്കുന്നുണ്ടായിരുന്നു .
പിന്നെ ഇപ്പോള്‍ അതുകൊണ്ടല്ലേ ഞാന്‍ ബ്ലോഗില്‍ ഒരു സമിതി നടത്തുന്നത്.കാപ്പിലാന് നാടക വേദി .അവതരിപ്പിക്കുന്ന രണ്ടാമത് നാടകം " കരളേ നീയാണ് കുളിര് "
നാടക മൊയലാളി
നാടകത്തെക്കുറിച്ചായതുകൊണ്ടാണ് പോസ്റ്റ് ശ്രദ്ധിച്ചത്. നിരീക്ഷണം കൊള്ളാം. താല്പര്യമുണ്ടെങ്കില് എന്റെ ബ്ലോഗില്‍ ഒരു നാടക സ്മരണ വായിക്കാം. ഉത്സവപ്പറമ്പിന്റെ നൊസ്റ്റാള്‍ജിയയും വായിക്കാം.
പണ്ട് വീട്ടിനടുത്തുള്ള അമ്പലത്തില്‍ ഉത്സവത്തിനു നാടകം ഉണ്ടാവും.അന്നൊക്കെ വൈകീട്ട് ഒരു നാല് അഞ്ചു മണി ആകുമ്പൊള്‍ രണ്ടു പുല്‍പ്പായയും ചുരുട്ടി നമ്മള് ഇറങ്ങും സ്റ്റേജിനു മുന്നില്‍ കണ്ടത്തില്‍ പറ്റിയ സ്ത്തലതു പായവിരിച്ചു സീറ്റു ബുക്കു ചെയ്യാന്‍.. അമ്മ അമ്മമ്മ വല്ല്യമ്മ മാരൊക്കെ നാടകം തുടങ്ങുമ്പൊഴെ വരൂ.
ഒരു പ്ലാസ്റ്റിക്കു വാച്ചിനും രണ്ടു മത്തങ്ങാ ബലൂണിനും വേണ്ടിയുള്ള സേവനം. ഇന്നത്തെ കുട്ടികള്‍ക്കു ഇങ്ങനെ ഉള്ള ഓര്‍മകള്‍ ഉണ്ടാവുമൊ ..?
ഞാനും കുട്ടിക്കാലത്ത് ഒരു പാട് നാടകങ്ങള്‍ കണ്ടിട്ടുണ്ട്.അന്നൊക്കെ നാടകമെന്നത് ഒഴിച്ചു കൂടാന്‍ പറ്റാത്താ ഒരു ഐറ്റമായിരുന്നു.ഇന്നു ഉതസവ്മെന്നാല് ആനയും വാദ്യവും പടക്കവുമാണു
കണ്ടിട്ടുണ്ട് കുറെ നാടകങ്ങള്‍, ഇപ്പൊ അവയൊക്കെ ഓര്‍മ്മ മാത്രം
വേനല്ക്കു വരണ്ടു കിടക്കുന്ന പാറ്റത്തെ സ്റ്റേജും നാടകവും ഓര്‍മ്മയില്‍ മാത്രം.. ചില അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി ചില പട്ടണങ്ങളിലെങ്കിലും സ്ഥിരം നാടകവേദികളുണ്ടെന്നത് ആശ്വാസവും..
നാടകങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും ചില സ്ഥലങ്ങളിലെങ്കിലും നാടകങ്ങള്‍ അരങ്ങേറുന്നു. ചില സമിതികള്‍ എങ്കിലും മുന്നോട്ടു പോകുന്നു.
നാടകം കാണുന്നത് ഒരു ത്രില്ലുതന്നെയണ്. ശബ്ദവും വെളിച്ചവും ഇരുട്ടും ഒക്കെക്കൂടി ഒരു പ്രത്യേക അനുഭവം.
അവസാനത്തെ ചിത്രം കിടു. കിക്കിടു.
എന്റെ ഒരു കോളേജ് നാടക സ്മരണ ബ്ലോഗില്‍ (നന്ദപര്‍വ്വം) എഴുതിയ സമയത്തു തന്നെ മാഷുടെ ഈ കുറിപ്പ്. സമീപത്തേയും തൊട്ടടുത്ത ഗ്രാമങ്ങളിലേയും നാടകങ്ങള്‍ ഒരു വാശിയോടെ കണ്ടു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.നാടകങ്ങളുടെ പോസ്റ്ററുകള്‍ ഒരു പാടു കാലം കാത്തുസൂക്ഷിച്ചൊരു കൌമാരമുണ്ടായിരുന്നു. മാഷുടെ ഈ കുറിപ്പ പഴയൊരു നല്ല കാലത്തെ ഉണര്‍ത്തി. നന്ദി.
തെയ്യച്ചമയം നോക്കുന്ന കുട്ടിയും നാടകം കാണുന്ന കലാകാരനും വേറിട്ട കാഴ്ച തന്നെ..
നാടകം, നൃത്തനാടകം, കഥാപ്രസംഗം ഒക്കെ പുതിയവയ്ക്കു് വഴിമാറിയിരിക്കുന്നു.
പുതിയ ഉത്സവങ്ങള്‍ തന്നെ കണ്ണൂരാനേ.:)
ഇത്തവണ നാടകം കാണാനൊത്തില്ല
:(
Mugathezhuthu kanunna kuttiyum natakam kanunna theyyam Kalakaranum.... talks a lot...
Regds
Rahul
Post a Comment