Wednesday, June 18, 2008

തേനീച്ചക്കൂട്

കണ്ണൂരിലാണ് താമസമെങ്കിലും ഇതുവരെ ഞാൻ ബേക്കൽ കോട്ട കണ്ടിരുന്നില്ല. ദെൽഹിയിൽ നിന്നും ചില കൂട്ടുകാരെത്തിയപ്പോൾ അവരുടെ കൂടെ ബേക്കൽ കോട്ടയും ബീച്ചുമൊക്കെ സന്ദർശിക്കാൻ തീരുമാനിച്ചു. പോകുന്ന വഴി കാഞ്ഞങ്ങാട് വഴികാട്ടിയായി ഒരു സുഹൃത്ത് കാത്തു നിൽക്കാമെന്ന് പറഞ്ഞു. അവൻ കാത്തിരുന്ന സ്ഥലം കാഞ്ഞങ്ങാട്ടുള്ള ആകാശ് കൺ‌വെൻഷൻ സെന്ററായിരുന്നു. നല്ലൊരു കൺ‌വെൻഷൻ സെന്റർ, കണ്ണൂരിൽ പോലും ഇത്രയും ഗംഭീരമായ ഒരു ഹാൾ ഇപ്പോഴില്ല. ഏതായാലും ഒരു ഫോട്ടോ കാച്ചിക്കളയാമെന്ന് കരുതി.
ഫോട്ടോ എടുക്കാൻ നോക്കുമ്പോഴാണ് അത് കണ്ണിൽ പെട്ടത്. കെട്ടിടത്തിനു മുകളിൽ തേനീച്ചകൾ കൂടു കെട്ടിയിരിക്കുന്നു. ഒന്നല്ല, രണ്ടല്ല നിരവധി കൂടുകൾ. ചിത്രത്തിലെ നീല വൃത്തങ്ങൾ ശ്രദ്ധിക്കൂ.... (ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം)
തിരക്കേറിയ നഗരമധ്യത്തിൽ തേനീച്ചകൾക്ക് ഏറ്റവും സുരക്ഷിതമെന്നു തോന്നിയത് ഈ കെട്ടിടത്തിന്റെ മുകൾ ഭാഗമായിരുന്നു. ചില ക്ലോസ് അപ്പ് ദൃശ്യങ്ങൾ കൂടി കാണൂ..
തേനീച്ചകളെകൊണ്ട് യാതൊരു ശല്യവുമില്ലാത്തതിനാൽ അവയെ തുരത്തണമെന്ന് ഹാൾ ഉടമകൾക്കും തോന്നിയില്ല...

എന്തായാലും തേനീച്ചകൾക്കിതൊരു സുരക്ഷിത സ്ഥാനം തന്നെ, സംശയമില്ല.

12 comments:

കണ്ണൂരാന്‍ - KANNURAN said...

തേനീച്ചകൾക്ക് കൂടുകെട്ടാൻ കണ്ട സുരക്ഷിത സ്ഥലം!!!!!!

ചന്തു said...

എന്റമ്മോ, ആറ്റം ബോംബിനേക്കാള്‍ മാരകം. (ഇതു കടന്നല്‍ കൂടല്ലെ)

ശ്രീ said...

കടന്നലല്ല മാഷേ... ഒരു തരം കാട്ടു തേനീച്ചകളാണ് ഇവ. നല്ല വലുപ്പമുള്ളവ. കുത്തേറ്റാല്‍...

Sharu.... said...

ഈശ്വരാ...ശല്യമില്ലാത്തത് ഭാഗ്യം... കണ്ടിട്ട് ഒരു പേടി. :)

ശ്രീലാല്‍ said...

കണ്‍വെന്‍ഷന്‍ സെന്ററിന് വല്ല കല്ലേറോ മറ്റോ ഉണ്ടായാല്‍ ആളെ തുരത്താന്‍ അതിന്റെ ഉടമ തന്നെ ശമ്പളം കൊടുത്ത് പോറ്റുന്ന തേനീച്ചക്കുട്ടികളാണവ എന്നെ കണ്ണൂരാന് മനസ്സിലാവാഞ്ഞിട്ടല്ലേ.. ;)

യാരിദ്‌|~|Yarid said...

ദാ ഇതുപോലെ ഒന്നു രണ്ടു വലിയ തേനീച്ചക്കൂടൂകളു സെക്രട്ടറിയേറ്റിനു പിറകിലുള്ള നബാര്‍ഡിന്റെ ഓഫിസിന്റെ ഏറ്റവും മുകളിലുമുണ്ട്. പഠിച്ച പണി പതിനെട്ടും നോക്കി നബാര്‍ഡുകാരു ഇതിനെ തുരത്താന്‍. ഫയര്‍ ഫോഴ്സിനെ വരെ വിളിച്ചു.. എവിട പോകാന്‍.. ഇപ്പൊ മൂന്നൊ നാലൊ കൂടുകളുണ്ട് അവിടെ..;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റമ്മോ ഒന്നു കുത്ത്യാല്‍...

കുമാരന്‍ said...

കണ്ണൂരാന്‍ എന്റെ ബ്ലോഗില്‍ വന്നതിനു വളരെ നന്ദി.
സാജന്‍ ചേലേരിയെ അറിയുമായിരുന്നോ?

ആഷ | Asha said...

എന്റമ്മേ അഞ്ചു സ്ഥലത്തായി കൂടുകള്‍!

നന്ദു said...

ആരും ശല്യപ്പെടുത്താത്ത സ്ഥലത്തല്ലെ ഇവർ കൂടൊരുക്കൂ.!.

യാരിദേ, നബാഡ് സെന്ററിൽ മാത്രമല്ല, യൂണിവേഴ്സിറ്റി ഓഫീസിലെ ടവറിലും ഉണ്ടൊരുഗ്രൻ കൂട് (ഇപ്പോഴും ഉണ്ടോ ആവോ?)

ലീല എം ചന്ദ്രന്‍.. said...

കണ്ണൂരാന്‍....
'ആകാശത്തിലെ പറവകള്‍
വിതക്കുന്നില്ല,കൊയ്യുന്നില്ല,
..........................................................
വീടുവെയ്ക്കാന്‍ ലോണ്‍
എടുക്കുന്നുമില്ല..
......അനുഭവക്കുറിപ്പില്‍.പങ്കുചേരുന്നു.

കണ്ണൂരാന്‍ - KANNURAN said...

എന്റെ തേനീച്ചകടി സഹിച്ച എല്ലാവർക്കും നന്ദി. :)