Monday, March 03, 2008

ഒരുറക്കം കഴിയുമ്പോഴേക്കും......

ഒരുറക്കം കഴിയുമ്പോഴേക്കും......


ഞാന്‍

വേട്ടയ്ക്കൊരു മകനായി...

19 comments:

കണ്ണൂരാന്‍ - KANNURAN said...

ഒരുറക്കം കഴിയുമ്പോഴേക്കും ഞാന്‍ വേട്ടയ്ക്കൊരുമകനായി...

Vish..| ആലപ്പുഴക്കാരന്‍ said...

:)

Sharu (Ansha Muneer) said...

കൊള്ളാം :)

സന്തോഷ്‌ കോറോത്ത് said...

കൊള്ളാം... :) പണ്ടു തെയ്യം കെട്ടുന്നത് കണ്ടു കൊണ്ടിരിക്കാനായിരുന്നു തെയ്യം കാണുന്നതിലും ഇഷ്ടം :)

R. said...

ഇത് എവിടെയാ കണ്ണൂരാനേ?

ശ്രീ said...

കലക്കി, മാഷേ...
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെയ്യത്തിന്റെ ഒരുക്കങ്ങള്‍ കാണാന്‍ തന്നെ എന്തു ഭംഗി!!!

ഭൂമിപുത്രി said...

ഭാവപ്പകര്‍ച്ചയ്ക്ക് മുന്‍പുള്ള
ധ്യാനം!

ശ്രീലാല്‍ said...

:) വേട്ടയ്ക്കു മുന്‍പ് ഒരു മയക്കം.. :)

കാവലാന്‍ said...

കൊള്ളാം എന്തു ഭംഗിയുള്ള ചിത്രങ്ങള്‍!

അല്ലാ....ഒന്നും കൂടി ഉറങ്ങീച്ചാല്‍ എന്താവുമായിരുന്നു???

siva // ശിവ said...

:)

ഹരിശ്രീ said...

കൊള്ളാം മാഷേ...

:)

കണ്ണൂരാന്‍ - KANNURAN said...

ഇതു എന്റെ വീടിനടുത്തു തന്നെയുള്ള ഒരു ക്ഷേത്രത്തില്‍ നിന്നുമുള്ള ചിത്രങ്ങളാണ്. എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി.

paarppidam said...

പ്രിയ കണ്ണൂരാന്‍ താങ്കള്‍ ജീവനോടെ ഉണ്ടെന്ന് കരുതട്ടെ.കലാപഭൂമിയില്‍ ഇനിയും സമാധാനത്തിന്റെ താല്‍ക്കാലിക ലക്ഷണങ്ങള്‍ ആയില്ലെ?

കന്നൂരാനേ വീടിന്റെ പണി എത്രയായി എന്ന് അറിയുവാന്‍ താല്‍പര്യം ഉണ്ട്‌. ഒരു ഫോട്ടോ അയച്ചുതരാമോ? കണ്ണൂരു വന്ന് കാണാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ തിരികെ വന്നു ആ വിവരം ബ്ലോഗ്ഗിലെഴുതുവാന്‍ തലയില്ലെങ്കിലോ?

ഞങ്ങള്‍ ഇവിടെ ഉത്സവലഹരിയില്‍ ആണ്‌.തൃശ്ശൂര്‍ ആയതിനാല്‍ ആനയും മേളവും ആണ്‌ പ്രധാനം. തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന തലയെടുപ്പിന്റെ തമ്പുരാന്‍ ഉത്സവനഗരികളെ കീഴടക്കി മുന്നേറുന്നു.

തെയ്യം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ കണ്ണൂരില്‍ വന്നപ്പോള്‍ കണ്ടിട്ടുണ്ട്‌. ഇവിടെ ചില പാര്‍ട്ടിക്കാര്‍ തെയ്യത്തിന്റെ വികൃത രൂപങ്ങള്‍ ജാഥകളില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ കാണുമ്പോള്‍ വിഷമം തോന്നും.

കണ്ണൂരാന്‍ - KANNURAN said...

പ്രിയ പാര്‍പ്പിടം, താങ്കള്‍ കരുതുന്നതു പോലെ കണ്ണൂര്‍ ജില്ല മുഴുവന്‍ കലാപ ബാധിത പ്രദേശമൊന്നുമല്ല. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിലപ്രദേശങ്ങളില്‍ മാത്രമേ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ, ഒരു പക്ഷെ കേരളത്തിലെ മറ്റേതു ജില്ലയേക്കാളും സമാധാനപരമായ അന്തരീക്ഷമാണ് കണ്ണൂര്‍ നഗരത്തിലിന്നുള്ളത്. താങ്കളുടെ ബ്ലോഗില്‍ നിന്നുമെടുത്ത പ്ലാന്‍ പ്രകാരമുള്ള വീട്ടു പണി നടന്നു വരുന്നു. എനിക്കു വേണ്ടിയല്ല, എന്റെ കസിനു വേണ്ടിയാണ്. പൂര്‍ത്തിയായാല്‍ ഫോട്ടോ എടുത്ത് അയച്ചു തരുമെന്ന കാര്യത്തില്‍ ശങ്ക വേണ്ട, കാരണം അതിനു കാരണക്കാരന്‍ താങ്കളാണല്ലൊ. എനിക്കു പരിചയമുള്ള ആള്‍ക്കാര്‍ വീട്ടിന്റെ കാര്യം പറയുമ്പോള്‍ ഞാനാദ്യം താങ്കളുടെ ബ്ലോഗാണ് കാണിച്ചു കൊടുക്കാറ്. ഇന്നു പോലും ഒരു സുഹൃത്തിനു 3 പ്ലാനുകളുടെ പ്രിന്റൌട്ട് ഞാനെടുത്തു കൊടുത്തിട്ടുണ്ട്.ഇതിനൊക്കെ താങ്കളോടെങ്ങിനെ നന്ദി പറയണമെന്നെനിക്കറിയില്ല.
ഓടോ: ഞാന്‍ വീടു വച്ചിട്ട് 2 വര്‍ഷം പൂര്‍ത്തിയാകാറായി :)

ബയാന്‍ said...

കണ്ണുരാന്‍: നമ്മളെന്തു പറഞ്ഞാ നമ്മുടെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തുക; പരിചയപ്പെടുമ്പോള്‍ എവിടെയാ സ്ഥലം എന്നു ചോദിച്ചാല്‍ കണ്ണുര്‍ എന്നു മാത്രം പറഞ്ഞാല്‍ പോര - അംശം , ദേശം, കലാപം, കാരണം, പ്രതിവിധി എന്നിങ്ങനെയായി - ഒരു പേജില്‍ കവിയാതെ ഒരു വിശദീകരണവും കൊടുക്കണം- എന്തൊരാധിയാണെന്നോ - ഇപ്പോള്‍ എല്ലാം ഒരു ചിരിയിലൊതുക്കലാ.

തെയ്യം ചിത്രം നന്നായി; എന്റെ വീട്ടിനടുത്തെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും കുരുത്തോലകൊണ്ടു - കെട്ടിയാടി നാടുചുറ്റി ഒടുക്കം വരിചേര്‍ന്നു നിന്നു താളത്തില്‍ ആടി ഉറഞ്ഞ് കടലില്‍ ചാടി വീഴുന്ന ഈ തെയ്യങ്ങള്‍ എന്റെ നാടിന്റെ മാത്രം ആഘോഷാ; അതു നേരില്‍ കണ്ടു മനസ്സു നിറയണമെങ്കില്‍ അടുത്ത കര്‍ക്കിടകം 16 നു അടുത്തായി എന്നെ വിളിക്കുക.
പിന്നെ വീടുവെക്കാന്‍ അലിഫിന്റെ ഗൃഹപാഠവും ഒന്നു കാണുന്നത് നന്നാവും. :) കണ്ണുരാ നമ്മള്‍ കണ്ണുരാണു അല്ലെ . ഹ ഹ ഹ. ഹൊ എന്തൊരു രോമാഞ്ചകഞ്ചുകം. :) ( തെറ്റിദ്ധരിക്കരുത്, വട്ടനാണു.)

Anonymous said...
This comment has been removed by a blog administrator.
Unknown said...

നമ്മള്‍ ലോകത്തിന്റെ ഏതു കോണിലായാലും നമ്മുടേ നാടിനെക്കുറിച്ചുള്ള ഓര്‍മ്മക്കളാണു എന്ന്
നമ്മീല്‍ ജിവിക്കുന്നത്

യാരിദ്‌|~|Yarid said...

ഹാ താമസിച്ചു പോയി, എന്നാലും സാരമില്ല. നന്നായിരിക്കുന്നു...:)