Wednesday, June 25, 2008

ബേക്കല്‍
എന്റെ വീട്ടില്‍ നിന്നും ബേക്കലിലേക്ക് നൂറില്‍ താഴെ കിലോമീറ്റല്‍ ദൂരമേയുള്ളു. പക്ഷെ ബേക്കല്‍ ഞാനാദ്യമായി കണ്ടത് 2008 ജൂൺ 1ന് ആയിരുന്നു. പഴയ ചങ്ങാതിമാര്‍ ഇത്തവണ കണ്ണൂര്‍ക്ക് വന്നു, കഴിഞ്ഞ തവണ ഞങ്ങൾ പോയത് നെല്ലിയാമ്പതിയിലേക്കായിരുന്നു. ബേക്കല്‍ കൊതിപ്പിക്കുന്ന തീരമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം, അതിന്റെ മനോഹാരിതയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒട്ടുനാളായി. ബേക്കല്‍ ബീച്ചിന്റെ സൌന്ദര്യവും, കോട്ടയുടെ ശില്പചാതുരിയും വിറ്റ് കാശാക്കാമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ടൂറിസം വകുപ്പ് കണ്ടെത്തിയിരുന്നു. അതിന്റെ പരിണിത ഫലമായിരുന്നു ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍. ബേക്കലിന്റെ സ്പെഷല്‍ ടൂറിസം സോണായി പ്രഖ്യാപിച്ചു, നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും നിർമ്മാണത്തിലാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗോള്‍ഫ് കോഴ്സും ഉണ്ടത്രെ.. ഇപ്പൊള്‍ തന്നെ ബേക്കല്‍ ബീച്ചില്‍ പ്രവേശിക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണം. ഒരു പക്ഷെ ഇനി ഒരു തവണ ബേക്കല്‍ സന്ദര്‍ശിക്കുമ്പോള്‍ ഇത് വിദേശ ടൂറിസ്റ്റുകളുടെ പറുദീസയായി മാറിയിട്ടുണ്ടാകും.

അതിനൊക്കെ മുന്‍പെ ബേക്കല്‍ കാണാന്‍ പറ്റിയത് ഭാഗ്യമെന്നു വിചാരിക്കാം.കോട്ടയുടെ പ്രവേശന കവാടം. 17ആം നൂറ്റാണ്ടിലാണത്രെ ഈ കോട്ട നിര്‍മ്മിച്ചത്. ശിവപ്പ നായിക്കെന്ന ഇക്കേരി വംശത്തില്പെട്ട രാജാവാണിത് നിർമ്മിച്ചതെന്നാണ് പൊതുവെ വിശ്വസിച്ചു വരുന്നത്. പിന്നീട് മൈസൂർ രാജാവായിരുന്ന ഹൈദരാലി പിടിച്ചെടുത്തു.
കോട്ടയ്ക്കകത്തെ ആഞ്ജനേയ ക്ഷേത്രം, മത മൈത്രിയുടെ പ്രതീകം...

കോട്ട വാതില്‍ മറ്റൊരു ദൃശ്യം.

കോട്ടയ്ക്കകത്തെ ഒബ്സര്‍വേറ്ററി... ഇതിനു മുകളില്‍ കയറിയാല്‍ കടലിലെ നീക്കങ്ങളെല്ലാമറിയാം...


ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ കോട്ടയ്ക്കകത്ത് പൂന്തോട്ട നിർമ്മാണം പുരോഗമിക്കുന്നു.

ബേക്കൽ ബീച്ച് (പള്ളിക്കരെ ബീച്ച്) കോട്ടയ്ക്കകത്തു നിന്നുമെടുത്ത് ചിത്രം.


ബേക്കല്‍ ബീച്ച് ഉദ്യാനം.

ഈ കോട്ടയുടെ ചരിത്രമോ, കഥകളോ ഒന്നും എവിടെയും എഴുതി കണ്ടില്ല, ആകെ കണ്ടത് ഈ ബോര്‍ഡ് മാത്രം..

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കി.

13 comments:

കണ്ണൂരാന്‍ - KANNURAN said...

ഈയ്യിടെ നടത്തിയ ബേക്കൽ യാ‍ത്ര.. അപ്പോഴെറ്റുത്ത ചില ചിത്രങ്ങളും...

Typist | എഴുത്തുകാരി said...

പോയിട്ടില്ല, ഇതുവരെ. കാണണമെന്നാഗ്രഹമുള്ളൊരു
സ്ഥലമാണ്.

നാടന്‍ said...

അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും പോകുന്നുണ്ട്‌. മഴ കഴിയുന്ന സമയത്ത്‌ പോയാല്‍ കൂടുതല്‍ പച്ചപ്പ്‌ കാണാന്‍ പറ്റുമെന്ന് തോന്നുന്നു.

ശ്രീ said...

എന്നെങ്കിലുമൊരിയ്ക്കല്‍ പോകണം.
:)

നല്ല പോസ്റ്റ് മാഷേ

Sharu.... said...

എന്നെങ്കിലും അവസരം കിട്ടിയാല്‍ പോകണം. എനിയ്ക്കു പോകണമെന്ന് ആഗ്രഹം തോന്നിയ ചില സ്സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. നല്ല പോസ്റ്റ്

NITHYAN said...

കണ്ണൂരാനേ നന്നായിട്ടുണ്ട്‌ ബേക്കലിനെപറ്റിയുള്ള കുറിപ്പ്‌. പോകാത്ത ആരിലും പോവാനുള്ള താത്‌പര്യം കൊളുത്തിവിടാന്‍ പറ്റിയ വാക്കുകള്‍. ചിത്രങ്ങളും. താമസിയാതെ നിത്യന്‍ ബേക്കലിലേക്ക്‌ വച്ചുപിടിക്കുന്നതായിരിക്കും.

യാരിദ്‌|~|Yarid said...

ഒരു പാടു പോയിട്ടുള്ള സ്ഥലം, ചിത്രങ്ങളു കണ്ടപ്പോള്‍ വീണ്ടും പോകണമെന്നു തോന്നുന്നു. അവസാനമായിട്ടു പോയതു 2003-ല്‍ . 5 വര്‍ഷം കഴിഞ്ഞു. ആദ്യം പോയതു 97-ല്‍. പിന്നീട് മാംഗളുര്‍ ഒന്നു രണ്ട് വര്‍ഷം താമസമായിരുന്നപ്പോള്‍ മാസത്തിലൊരിക്കല്‍ അവിടെ പോകുമായിരുന്നു...

ഇട്ടിമാളു said...

ബേക്കല്‍ കോട്ട എന്നു പറയുമ്പോ മനസ്സില്‍ വരുന്ന ഒരു ചിത്രമുണ്ട്..

ഇതില്‍ കുറെ വ്യത്യസ്തമായ ചിത്രങ്ങള്‍ ആണല്ലൊ..

കൊള്ളാ‍ാം ട്ടൊ..

ശ്രീലാല്‍ said...

ആദ്യ പാരഗ്രാഫ് വായിച്ചപ്പോള്‍ അംബികാസുധന്‍ മാങ്ങാടിന്റെ ‘മരക്കാപ്പിലെ തെയ്യങ്ങള്‍’ എന്ന നോവലാണ് ഓര്‍മ്മ വന്നത്. ടൂറിസം വികസനത്തിന്റെ ഭാഗമായി ‘വികസിപ്പിക്കുന്ന’ കമ്പല്ലൂര്‍ കോട്ടയുടെ കഥ, മരക്കാപ്പ് കടപ്പുറത്തെ ജനതയുടെ കഥ.

ബേക്കലിന്റെ ഒരു സിഗ്നേച്ചര്‍ ഫോട്ടോ മിസ്സിംഗ് ആണല്ലോ ? കടലിലേക്ക് തള്ളിനില്‍ക്കുന്ന കോട്ടയുടെ ഒരു ഭാഗം.

യൂനുസ് വെളളികുളങ്ങര said...

അടിപോളി കാഴ്ച്ച

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇത്തവണ ഇവിടെ പോയിട്ടെന്നെ കാര്യം

maravan said...

മുന്‍പ് ഞനും ബേകലില്‍ പൊയിട്ടുന്റ് അന്ന് അവിദെനിന്നും പൊരാന്‍ മനസ്സ് വന്നില്ല പക്ഷെ ഉചഹ് കഴിഞപൊല്‍ വിഷ്ന്നു അന്ന് അവിട് ഷൊപ്പ് ഒന്നൂം എല്ലാ എനിക് എങനെ എഴുറ്റനെ അരിയൂ ക്ഷമികുക ഞന്‍ പദികും മരവന്‍

jwalamughi said...

നമുക്കു പടയൊട്ടങൾ മറക്കാം,
ആ വഴിയിലൂടെ തപ്രാൻ ഇരങിവരുന്നു..ഇരുട്ടിൽ.
മാട കയറുന്നു “തമ്പ്രാ” അപ്പൂർവമായ ഹ്രിദയ
ബന്ധതിന്റെ ദ്രുശ്യാവിഷ്കാരം- (6മതു ഫോട്ടോ)
അരവിന്ദുസാമി നെഞ്ചുപൊട്ടി പാടൂന്നു (ബൊംബേ)
ദ്രുശ്യങൾ മനോഹരം..