Friday, December 29, 2006

പുതുവത്സരത്തില്‍ നമ്മെ കാത്തിരിക്കുന്നത്

2006ന് യാത്രമൊഴി ചൊല്ല്ലി 2007 സമാഗതമാകുമ്പോള്‍ നമ്മെ കാത്തിരിക്കുന്നതെന്താണ്. 2006ന്റെ ബാക്കിപത്രമെന്താണ്? സദ്ദാം ഹുസ്സൈനെ ഇറാഖിലെ പാവ ഭരണകൂടം തൂക്കികൊന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏതു വിധത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്??? സൌദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ അമേരിക്കന്‍പടയെ വിന്യസിക്കപ്പെടുമെന്നത് ഏകദേശം ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. വരും നാളുകള്‍ ആഗോളതലത്തില്‍ അശാന്തിയുടേതാകുമെന്നതില്‍ സംശയമില്ല.

ഇന്നലെ ദില്ലിക്കടുത്ത നോയ്ഡയിലെ ഒരു വീട്ടില്‍ നിന്നും നിരവധി കുട്ടികളുടെ ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പ്രസ്തുത പ്രദേശത്ത് നിന്നും ഏകദേശം 35ഓളം കുട്ടികളെ പ്രത്യേകിച്ചും പാവപ്പെട്ട തൊഴിലാളികളുടെ കുട്ടികളെ കാണാതായിട്ടും നാളിതുവരെ പോലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നും അറിയുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം വെളിച്ചത്തു വന്നിരിക്കുന്നത് പുതുവര്‍ഷം വന്നെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ്.

കരള്‍ പിളര്‍ക്കുന്ന ഇത്തരം കാഴ്ചകളുമായ് എങ്ങിനെ നവവത്സരത്തെ നാം സന്തോഷപൂര്‍വ്വം എതിരേല്‍ക്കും???? എങ്കിലും ബൂലോഗത്തിലെ മുഴുവന്‍ ബ്ലോഗര്‍മാര്‍ക്കും (ബ്ലോഗിനിമാര്‍ക്കും അങ്ങിനെ വേണോ?) നവവത്സരം സന്തോഷവും, സമൃദ്ധിയും, ശാന്തിയും നിറഞ്ഞതാകട്ടെ.....

Thursday, September 07, 2006

ഓണം.... കണ്ണൂര്‍ മോഡല്‍

‍ലോകം മുഴുവന്‍ വെജിറ്റേറിയന്‍ ഓണം ആഘോഷിച്ചല്ലൊ... എന്നാല്‍ ഉത്തര മലബാറുകാര്‍ (എല്ലാവരും എന്നു പറയുന്നില്ല) നോണ്‍ വെജിറ്റേറിയന്‍ ഓണമാണു വര്‍ഷങ്ങളായി അഘോഷിച്ചു വരുന്നത്‌. കണ്ണൂരും പരിസരങ്ങളിലും ഓണത്തിനു ഏറ്റവും കൂടുതല്‍ ചിലവാകുന്നതു ചിക്കനും ആട്ടിറച്ചിയും ആണ്‌. കള്ളിന്റെ കാര്യം പറയാനേയില്ല.. ഒരു പക്ഷെ ഇറച്ചിയും മീനുമൊക്കെ തീന്മേശയിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത വിഭവങ്ങളായി മാറിയതുകൊണ്ടായിരിക്കാം..