ബൂലോഗരെ,
നമ്മുടെ സ്വന്തം വിശാലന്റെ
കൊടകരപുരാണം ഡിസി ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലെ പലവക വിഭാഗത്തില്‍ ഇപ്പോള്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഏറ്റവും മുകളിലെത്തിയിരിക്കുന്നു. ഇതാ ആ പേജിന്റെ സ്ക്രീന്‍ ഷോട്ടൊന്നു നോക്കൂ!!!!!!!!

പലവക വിഭാഗത്തില്‍ നിലവില്‍ 130 പുസ്തകങ്ങള്‍ കാണാനുണ്ട്. അതിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് കൊടകരപുരാണമായിരിക്കണം. ഒ.വി.വിജയന്റെ വഴി തെറ്റിവന്ന പരല്‍മീനുകളെക്കാളും, പത്മരാജന്റെ 3 നോവല്ലകളെക്കാളും കൂടുതല്‍ പുരാണത്തിന്റെ കോപ്പികള്‍ ഈ സൈറ്റിലൂടെ ചിലവായിട്ടുണ്ടെന്നത് അത്ഭുതം തന്നെ. മലയാളം ബ്ലോഗിലൂടെ ഹിറ്റായ പുരാണം പുസ്തകരൂപത്തിലെത്തിയപ്പോഴും തകര്‍പ്പന്‍ പ്രകടനം തുടരുന്നു എന്നത് ആഹ്ലാദകരം തന്നെ.
വിശാലന് അഭിനന്ദങ്ങള്‍.
മുജാ: ഞാനിതിപ്പോഴേ കണ്ടുള്ളൂ, നേരത്തെ മറ്റാരെങ്കിലും കണ്ടിരുന്നോ ഇത്?