ഇന്നു മനോരമ ഓൺലൈൻ നോക്കിയപ്പോൾ ഹോം പേജിൽ “Pod Cast മലയാളത്തിൽ ആദ്യമായി” എന്നു കാണുന്നു.
എത്രയോ കാലമായി പല മലയാളം ബ്ലോഗേഴ്സും പോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്, അവയൊക്കെ മലയാളത്തിൽ തന്നെയാണു താനും. കൈപ്പള്ളിയുടെ ആദ്യ പോഡ് കാസ്റ്റ് 2006 സപ്തംബര്‍ 26ന് എന്നാണ് കാണുന്നത്. ജോയുടെ എം പോഡ് 2005ല്‍ ആരംഭിച്ചതാണ്. കിരൺസിന്റെ പാട്ടുകൾ, ഡി.പ്രദീപ് കുമറിന്റെ ദൃഷ്ടിദോഷം തുടങ്ങി നിരവധി പോഡ് കാസ്റ്റ് ബ്ലോഗുകളുണ്ടെന്നിരിക്കെ മനോരമ എങ്ങിനെ ഇത്തരം അവകാശവാദം ഉന്നയിച്ചു എന്നത് അമ്പരപ്പിക്കുന്നു.
മനോരമയുടെ അവകാശവാദം ശുദ്ധ അസംബന്ധം തന്നെ.
അപ്ഡേറ്റ് (29.7.2008):
ഇതേ വിഷയത്തില്‍ ജോയുടെയും കൃഷിന്റെയും പോസ്റ്റുകള്‍ കാണുക.
മനോരമയ്ക്ക് രണ്ട് ഇമെയിലുകള്‍ അയച്ചെങ്കിലും അവര്‍ തെറ്റ് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. വിക്കിപീഡിയയിലെ നിര്‍വ്വചനം അംഗീകരിക്കാന്‍ തയ്യാറില്ലെന്നാണ് രണ്ടാമത്തെ മെയിലില്‍ പറഞ്ഞത്. എന്തു ചെയ്യാം, ഉറങ്ങുന്നവനെയല്ലെ ഉണര്‍ത്താന്‍ പറ്റൂ, ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തുവാന്‍ പറ്റില്ലല്ലൊ.