പല തരത്തിലുള്ള കുളങ്ങള്‍ കണ്ടിട്ടുണ്ട്. ചെറുതും വലുതുമായ ഒട്ടനവധി കുളങ്ങള്‍...
വലിയ കുളങ്ങളെ ഞങ്ങളുടെ നാട്ടില്‍ ചിറയെന്നു വിളിക്കും... ചിറക്കല്‍ ചിറ, തളിപ്പറമ്പ് ചിറ, ചെറുകുന്ന് ചിറ ഒക്കെ കാണേണ്ടവയാണ്. ഏക്കര്‍ കണക്കിനു സ്ഥലത്തു പരന്നൂ കിടക്കുന്നവയാണ് ഇവയെല്ലാം.
പെരളശ്ശേരി അമ്പലത്തിലെ (പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം) കുളം വളരെ വ്യത്യസ്തമാണ്. ഇങ്ങനെ ഒരു കുളം മറ്റെവിടെയും കണ്ടിട്ടില്ല. തുലാ മാസ സംക്രമത്തിനു കാവേരി നദിയിലെ ജലം ഇവിടെ എത്തുമെന്നാണ് വിശ്വാസം.
2006ല്‍ എടുത്ത ഒരു ഫോട്ടോ പോസ്റ്റുന്നു, ഫോട്ടോ ശരിയായിട്ടില്ല, കുളമാണ്...
കുളങ്ങളെക്കുറിച്ച് ശ്രീ.എ.സഹദേവന് എഴുതിയ ലേഖനം ഇവിടെയും ശ്രീ.ഹനീഷ്.കെ.എം.എഴുതിയ കവിത ഇവിടെയും വായിക്കാം