ഞാന്‍ കടന്നുചെന്നപ്പൊഴെക്കും
പുരാവസ്തുസംരക്ഷണവകുപ്പിന്‍ കീഴില്‍
അതൊരു സ്മാരകമായി മാറിയിരുന്നു

വൈധവ്യം ബാധിച്ച വൃദ്ധയുടെ പ്രൌഢയൌവനത്തിന്റെ
അകാലസ്മൃതികള്‍പോലെ
തുരുമ്പിച്ച പീരങ്കികള്‍ പലയിടത്തും

ഇവയുടെ ഹിംസ്രഗര്‍ജനങ്ങള്‍ അനന്തമായ അലയാഴിയുടെ
നിതാന്തഗംഭീരതരംഗഘോഷങ്ങള്‍ക്കു മുകളിലൂടെ
പാഞ്ഞു പോയിരിക്കണം

ദിശാസൂചികളും വെച്ച് അളന്നു
തിട്ടപ്പെടുത്തിയ അലര്‍ച്ചകള്‍ ഉന്നത്തിലേക്ക്
ഊക്കോടെ കുതിച്ചുകാണും

പടക്കുതിരകളുടെ കുളമ്പുകള്‍ക്കിടയില്‍
നിര്‍ദോഷികളുടെ നിലവിളികള്‍ ചതഞ്ഞരഞ്ഞിരിക്കണം
വിഢ്ഡികള്‍ വിജയാഘോഷം കൊണ്ടാടിയിരിക്കണം
മനുഷ്യന് മനംനൊന്തു ദു:ഖിച്ചിരിക്കണം
നിസ്സംഗമായ മരണത്തില്‍ എല്ലാം മറന്നുപോയിരിക്കണം

കാറ്റാടിമരച്ചില്ലകള്‍ എന്താണു മൂളുന്നത്?
കടലിലേക്കുതന്നെ മുഖം തിരിച്ചാലോ?
കടലിന്നും കടലുതന്നെ
കരകാണാത്ത നീല വിസ്തൃതി
രഹസ്യം വിട്ടുകൊടുക്കാത്ത അതേ മന:സ്ഥിതി

അസ്തമയത്തിന്റെ നിഴല്‍ പരന്ന അങ്ങേ മൂലയ്കല്‍
സ്വവര്‍ഗഭോഗികള്‍ ഉത്തേജിതരാകുന്നു
അകപ്പെട്ടുപോയ ഒരു കുമാരന്റെ
അമര്‍ത്തിപ്പിടിച്ച വിമ്മിട്ടം
ഉദാസീനമായ കണ്ണുകള്‍ ആ ഭാഗത്തേക്ക്
തിരിഞ്ഞെങ്കിലും ഒന്നും വ്യക്തമല്ല
കെട്ടുപിണഞ്ഞ നിഴലുകള്‍ മാത്രം
മിക്കകണ്ണുകളും ഇവിടെ ഉദാസീനമാണ്

"എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്ത്താന്മാരോടും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കികാണും"

കോട്ടയിന്നു കോട്ടയല്ല- പുരാവസ്തു
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാഷ്ടിക്കുന്നു
സ്വവര്‍ഗഭോഗികള്‍ അവസരം പാര്‍ത്തു കഴിയുന്നു
പിമ്പുകള്‍ പരതി നടക്കുന്നു
ഇതാ ഒരു പരസ്യം
“ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ
നിയമപ്രകാരം ശിക്ഷിക്കും”

എങ്കിലും ഞാന്‍ ഭയന്നു
കാവല്ക്കാരന് ഒടുവില്‍ അവരുടെ തോളിലും
തൊട്ടുകൊണ്ടു പറയുമല്ലോ - "സമയമായി"

സമര്‍പ്പണം: കടമ്മനിട്ടയ്ക്ക്
വരികള്‍: കടമ്മനിട്ടയുടെ കണ്ണൂര്‍ കോട്ടയില്‍ നിന്നും
വിക്കിയിലെ കണ്ണൂര്‍ കോട്ട ഇവിടെ
22 comments:
കടമ്മനിട്ടക്കവിതക്കൊരു
ചിത്രഭാഷ്യം.............
thanks kannooran.....
അനുയോജ്യമായ വരികള്‍ കണ്ടെത്തിയ പ്രിയ സുഹൃത്തിന് നന്ദി.
കോട്ടയിന്നു കോട്ടയല്ല - പുരാവസ്തു
അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കാഷ്ഠിക്കുന്നു
സ്വവര്‍ഗഭോഗികള്‍ അവസരം പാര്ത്തുകഴിയുന്നു
പിമ്പുകള്‍ പരതി നടക്കുന്നു
കാവല്ക്കാരന് കണ്ണടയ്ക്കുന്നു
ഇതാ, ഒരു പരസ്യം
“ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ
നിയമപ്രകാരം ശിക്ഷിക്കും”
കടമ്മനിട്ടയുടെ കണ്ണൂര്കോട്ടയ്ക്ക് ഒരു ദൃശ്യാവിഷ്കാരം പോലെ അതിമനോഹരമായിരിക്കുന്നു കണ്ണൂരാന്‍. ഒരിക്കല്‍ കൂടി കണ്ണൂര്‍ കോട്ട കാണാനുള്ള ഒരു പ്രകോപനവും. നന്ദി.
കണ്ണൂരാനേ... നന്നായിരിക്കുന്നു ചിത്രങ്ങളും, കോട്ടകളുടെ ആത്മാവിനെ നിര്‍വ്വചിക്കുന്ന കടമ്മനിട്ട വരികളും.
ചിത്രങ്ങളുംവരികളും നന്നായി
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി. ഇട്ടിമാളു എഴുതിയ വരികള്‍ക്ക് ഒരു ചിത്രം കൂടി ചേര്‍ത്തിരിക്കുന്നു.
കണ്ടുകൊണ്ടിരിക്കുന്നതും ഭവാന് കണ്ടില്ലെന്ന് നടിക്കുന്നതും ഭവാന് എന്ന് കവി പാടിയത്,വരും കാലങ്ങളെ കണ്ടുകൊണ്ടായിരിക്കണം.
ഞാന്‍ കാണാത്ത കോട്ട കാട്ടിത്തന്നതിന് നന്ദി.
കണ്ണൂരാനെ... “ഇതാ ഒരു പരസ്യം“...ആ വരികളുടെ സ്ഥാനം അവിടെയല്ലല്ലൊ..
“പടക്കുതിരകളുടെ കുളമ്പുകള്‍ക്കിടയില്‍
നിര്‍ദോഷികളുടെ നിലവിളികള്‍ “
ഈ വരികള്‍ക്ക് മുമ്പല്ലെ...
നലലസ്സല് പടങ്ങള്‍,യോജിക്കുന്ന വരികള്‍!
(പടം അടിച്ചു മാറ്റാന്‍ നോക്കിയ ഞാന്‍ ചമ്മിപ്പോയി :))
കണ്ണൂര്‍ കോട്ടയെകുറിച്ച് ഒരുപ്പാട് കേട്ടിട്ടുണ്ട്
ഇതു വരെ അവിടെ ഒന്നും വരാന്‍ പറ്റിട്ടില്ല
നാട്ടില്‍ വന്നാല്‍ മാഷെ കാണാന്‍ പറ്റുമോ
എന്റെ
anoopaweer@gmail.com
നാട്ടിലെ ഫോണ്‍ നമ്പര്‍ തരണം.
ഇത് ഇപ്പോഴാ കണ്ടത്. കടമനിട്ടയുടെ കവിത ഞാന്‍ വായിച്ചിട്ടില്ല. ഇതില്‍ കൊടുത്തിരിക്കുന്ന മുഴുവന്‍ വരികളും കവിതയിലേതാണോ.
ചിത്രങ്ങള്‍ നന്നായിരിക്കുന്നു കണ്ണൂരാനേ.
സസ്നേഹം
ദൃശ്യന്‍
അഭിനന്ദനാര്‍ഹമായ പരിശ്രമം...
ഈ മഴക്കിളിയുടെ ആശംസകള്‍...
അഭിനന്ദനാര്‍ഹമായ പരിശ്രമം...
ഈ മഴക്കിളിയുടെ ആശംസകള്‍...
കണ്ണൂരന്,നന്നായിരിക്കുന്നു,കുറച്ചു നാള്മുന്പ് (അദ്ദേഹത്തിന്റെ മരണശേഷം)കടമനിട്ടയുടെ ഈ കവിത അദ്ദേഹം ഇവിടെ വെച്ചു വായിക്കുന്നത് കൈരളി ടീവിയില്‍ കണ്ടിരുന്നു
കണ്ണൂര്ക്കോട്ടയുടെ ചിത്രപ്പതിപ്പ് ഹൃദ്യം, നന്ദി
ഉസാറായിക്ക്ണൂ
ഉസാറായിക്ക്ണൂ
വരികളുടേയൂം ചിത്രങ്ങളുടേയും ഔചിത്യപൂർണ്ണമായ സമ്മേളനം. നന്നായി.
photokal nannayi..
നന്നായി ദൃശ്യഭാഷ്യം കടമനിട്ട കോട്ട
സചിത്ര വിവരണം നന്നായി.
Post a Comment